കാസര്‍കോട്ടെ മണല്‍കടത്ത് റെയ്ഡ്: 10 പേര് അറസ്റ്റില്‍
Nov 10, 2012, 13:29 IST
കാസര്‍കോട്: കാസര്‍കോട്ട് വെള്ളിയാഴ്ച പുലര്‍ചെ നാല് മണി മുതല്‍ രാവില എട്ട് മണി വരെ പോലീസ് നടത്തിയ മണല്‍കടത്ത് റെയ്ഡിനിടെ പിടിയിലായ പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേരൂറിലെ എം.എം. അബൂബക്കര്‍ (40) ചെമ്മനാട്ടെ അഹ്മദ് അഷ്റഫ് (46), സലീം (25), ഇര്‍ഷാദ് (24), ഖാദര്‍ (26), മഷ്ഹൂദ് വടക്കുംഭാഗം (39), അബ്ദുല്ല ചാമക്കടവ്(41), അസ്ലം(36) മുഹമ്മദ് (30), മുര്‍ഷീദ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റെയ്ഡ് തുടരുമെന്ന് പോലീസ് സൂചന നല്കി. കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡില്‍ അഞ്ച് തോണികളും ഒരു ഓംനി വാനും മണല്കടത്തുന്നതിനിടയില് പോലീസ് പിടികൂടിയിരുന്നു.
റെയ്ഡ് തുടരുമെന്ന് പോലീസ് സൂചന നല്കി. കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡില്‍ അഞ്ച് തോണികളും ഒരു ഓംനി വാനും മണല്കടത്തുന്നതിനിടയില് പോലീസ് പിടികൂടിയിരുന്നു.
Keywords: Kasaragod, Police, Arrest, Sand, Boat, Chemnad, Thalangara, Police-raid, Kerala