കര്‍ണ്ണാടകയില്‍ നിന്നും മണല്‍ കടത്തി വരികയായിരുന്ന പതിനാല് വാഹനങ്ങള്‍ പോലീസിനെ വെട്ടിച്ച് കടന്നു; മൂന്ന് ലോറികള്‍ പിടിയില്‍
Mar 10, 2017, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2017) കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തി വരികയായിരുന്ന പതിനേഴ് വാഹനങ്ങളില്‍ പതിനാലെണ്ണവും പോലീസിനെ വെട്ടിച്ച് കടന്നു. മൂന്ന് ലോറികള്‍ മാത്രമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്.
മംഗളൂരുവില്‍ നിന്ന് മണലുമായി പതിനേഴ് ലോറികള്‍ കാസര്‍കോട് ഭാഗത്തേക്ക് വരുന്നതായി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജില്ലാ പോലീസ് മേധാവിക്ക് ഫോണ്‍ സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് കേരള-കര്‍ണ്ണാടക അതിര്‍ത്തി മുതല്‍ കാസര്‍കോട് വരെ പോലീസ് സംഘം വാഹന പരിശോധനയിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ കുമ്പളയില്‍ നിന്ന് രണ്ട് ലോറികളും കാസര്‍കോട്ടെ കറന്തക്കാട്ട് നിന്നും ഒരു ലോറിയുമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. മൂന്ന് ലോറികളും രേഖകളില്ലാതെ മണല്‍ കടത്തി വരികയായിരുന്നു.
കറന്തക്കാട്ട് നിന്നും പിടികൂടിയ ലോറിയുടെ ഡ്രൈവര്‍ ഉപ്പളയിലെ ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് ലോറികള്‍ ഊടുവഴികളിലൂടെ കടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Sand-Lorry, Vehicles, Police, Driver, Arrest, Karnataka, Message, Vehicle inspection, Sands smuggling: 33 lorries seized