കാസര്‍കോട്ട് മണല്‍ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി: പോലീസ്
Apr 23, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2016) മണല്‍മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് സി ഐ എം പി ആസാദ് അറിയിച്ചു. വെള്ളിയാഴ്ച തളങ്കരയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 10 ലോഡ് മണല്‍ പോലീസ് പിടിച്ചെടുത്ത് തിരികെ പുഴയില്‍ തന്നെ നിക്ഷപിച്ചിരുന്നു. കഴിഞ്ഞ ദിവസം തുരുത്തി പുഴയില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 50 ലോഡ് മണലും പോലിസ് പിടികൂടിയിരുന്നു. കാസര്‍കോട് സി ഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അനധികൃത മണല്‍ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാത്രി പിടിച്ചെടുത്ത മണല്‍ പുഴയില്‍ തന്നെ തിരികെ നിക്ഷേപിച്ചെങ്കിലും ശനിയാഴ്ച്ച രാവിലെ നടത്തിയ പരിശോധനയില്‍ അഞ്ച് ലോഡ് മണല്‍ കൂടി കണ്ടെത്തുകയായിരുന്നു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 ഡി 103 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മൊഗ്രാലില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് നാല് തോണികള്‍ പോലീസ് പിടികൂടിയിരുന്നു. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കാസര്‍കോട്ട്് കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും ജലവിതാനം താഴുന്ന സാഹചര്യത്തില്‍ അനധിതകൃത മണല്‍കടത്ത് വ്യാപകമാകുന്നത് തടയാന്‍ വേണ്ടി മണല്‍വേട്ട ഇനിയും തുടരുമെന്ന് സി ഐ അറിയിച്ചു.
Keywords: Kasaragod, Mogral puthur, Illegal sand, Thalangara, Police-raid, CI MP Asad.