പുഴയില്‍ വന്‍തോതില്‍ മണലെടുപ്പ്; എതിര്‍ക്കുന്നവര്‍ക്ക് ഭീഷണി
Jan 23, 2017, 10:57 IST
ചെര്‍ക്കള: (www.kasargodvartha.com 23/01/2017) ബേവിഞ്ച പുഴയില്‍ നിന്ന് വന്‍തോതില്‍ മണലെടുക്കുന്നതായി നാട്ടുകാരുടെ പരാതി. ബേവിഞ്ച പാലത്തില്‍ നിന്ന് ഏതാനും വാര അകലെയുള്ള കാവുങ്കാല്‍, കല്ലുവള കടവുകളില്‍ നിന്നാണ് വ്യാപകമായി പുഴയില്‍ നിന്ന് മണല്‍കടത്തുന്നത്. രാത്രിയോടെ തുടങ്ങുന്ന മണല്‍കടത്ത് പുലര്‍ച്ച വരെ നീളുകയാണ്. ദിവസേന 25 ലധികം മണല്‍ലോഡുകളാണ് ഇവിടെ നിന്നും കടത്തുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
മൂന്നു വര്‍ഷത്തേക്ക് മണലെടുക്കുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയ കടവുകളില്‍ നിന്നാണ് അനധികൃതമായി മണല്‍ കടത്തുന്നത്. എതിര്‍ക്കുന്നവരെ മണല്‍ മാഫിയ സംഘം ഭീഷണിപ്പെടുത്തുകയാണ്. മിനിലോറികളില്‍ ലക്ഷ്യസ്ഥാനത്ത് ദിവസവും മണല്‍ എത്തുന്നു. പുഴയുടെ കരകളില്‍ നിരവധി വീടുകളാണ് ഉള്ളത്. അനിയന്ത്രിതമായി മണലെടുക്കുന്നതിനാല്‍ സമീപത്തെ കിണറുകളിലെ വെള്ളത്തില്‍ ഉപ്പുരസം കലരുന്നതായി പരാതിയുണ്ട്.
Keywords: Bevinja, Sand, Kasaragod, Kerala, Sands Mafia, Sands mining in Bevinja