കുതിച്ചോടിയ മണല്‍ലോറി പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു; എസ്‌ഐയും പോലീസുകാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Dec 21, 2016, 15:15 IST
മഞ്ചേശ്വരം: (www.kasargodvartha.com 21/12/2015) പിടിയിലാകാതിരിക്കാന്‍ കുതിച്ചോടിയ മണല്‍ലോറി പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു. എസ് ഐയും പോലീസുകാരും തലനാരിഴ വ്യത്യാസത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം മഞ്ചേശ്വരം ഗിയര്‍കട്ടയിലാണ് സംഭവം.
മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കയറ്റിവരികയായിരുന്ന ടിപ്പര്‍ ലോറിക്ക് പോലീസ് കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്താതെ ഓടിച്ചുപോയി.
ഇതേ തുടര്‍ന്ന് ടിപ്പര്‍ ലോറിയെ പോലീസ് പിന്തുടര്‍ന്നു. പോലീസ് ജീപ്പ് ഗിയര്‍കട്ടയിലെത്തിയപ്പോള്‍ മണല്‍ ലോറിക്ക് കുറുകെ നിര്‍ത്തിയിട്ടു. എന്നാല്‍ പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ലോറി നിര്‍ത്താതെ മുന്നോട്ടുകുതിച്ചു. പോലീസ് ജീപ്പിന്റെ മുന്‍ഭാഗത്ത് കേടുപാട് സംഭവിക്കുകയും ഒരു ടയര്‍ ഊരിത്തെറിച്ചുപോവുകയും ചെയ്തു.
അറ്റകുറ്റപ്പണികള്‍ക്കുശേഷം പോലീസ് ജീപ്പില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ടിപ്പര്‍ ലോറി ഒരു പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ക്കും ആര്‍ സി ഉടമക്കുമെതിരെ കേസെടുത്തു. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Keywords: Manjeshwaram, Kasaragod, Police, Sand Lorry, Investigation, Custody, Case, SI, Police Station, Jeep, Sands lorry hits police vehicle.