city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃത മണല്‍വാരല്‍: പയസ്വിനി പുഴയിലെ 9 കടവുകള്‍ അടപ്പിച്ചു

അനധികൃത മണല്‍വാരല്‍: പയസ്വിനി പുഴയിലെ 9 കടവുകള്‍ അടപ്പിച്ചു
File Photo
കാസര്‍കോട്: അനധികൃതമായി മണല്‍ വാരാന്‍ ഉപയോഗിച്ച ഒമ്പത് കടവുകള്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ അടപ്പിച്ചു. നാലു തോണികള്‍ നശിപ്പിച്ചു. പയസ്വിനി പുഴയില്‍ മീത്തല്‍ ആലൂരില്‍ പ്രവര്‍ത്തിക്കുന്ന ആറ് കടവുകളും തായല്‍ ആലൂരിലെ മൂന്ന് കടവുകളുമാണ് അടപ്പിച്ചത്.

മീത്തല്‍ ആലൂരില്‍ നിന്നാണ് മണല്‍ വാരാന്‍ ഉപയോഗിച്ച തോണികള്‍ നശിപ്പിച്ചത്. കടവുകളില്‍ വാരിക്കൂട്ടിയിരുന്ന മണല്‍ പുഴയിലേക്ക് തിരിച്ച് കൊണ്ടിട്ടു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ നടത്തിയ റെയ്ഡിന് ആദൂര്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

Keywords:  Sand, River, Police, Police-Raid, Kasaragod, Kerala, Kerala Vartha, Kerala News, Sands loading stopped by authority

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia