ദേവിയുടെ ഭരണിക്കുഞ്ഞിയാകാന്‍ ഇത്തവണയും ഭാഗ്യം സാന്ദ്രയക്ക്
Mar 9, 2013, 18:37 IST
പാലക്കുന്ന്: ദേവിയുടെ ഭരണിക്കുഞ്ഞിയാകാന്‍ ഇത്തവണയും ഭാഗ്യം സാന്ദ്രയക്ക്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സദിനങ്ങളില്‍ ഭരണിക്കുഞ്ഞിയായി ദേവിയുടെ സങ്കല്‍പമായി നില്‍ക്കാനുളള ഭാഗ്യമാണ് ഉദുമ കൊറമ്പന്‍വളപ്പിലെ സാന്ദ്രയ്ക്ക് (11) ഇത്തവണയും ലഭിച്ചത്.
ഭരണി നാളില്‍ ജനിച്ച കന്യകയാണ് ഭരണിക്കുഞ്ഞി എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ കന്യക ദേവിയുടെ സങ്കല്‍പമാണെന്നാണ് വിശ്വാസം. പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര പാലക്കുന്നിലെ വ്യാപാരിയായ കാസി രവിയുടെ മകളാണ്.
കഴിഞ്ഞ വര്‍ഷവും സാന്ദ്രതന്നെയാണ് ഭരണിക്കുഞ്ഞിയായി നിന്നത്. തൃക്കണ്ണാട് ആറാട്ടിന് കൊടിയേറിയതിന്റെ തൊട്ടടുത്ത് വരുന്ന ചൊവ്വ, വെളളി ദിവസങ്ങളിലായി നടക്കുന്ന കൊലകൊത്തുന്ന ദിവസം ക്ഷേത്ര സ്ഥാനികര്‍ ഭരണിക്കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഭരണി മഹോത്സവത്തിന്റെ കൊടിയേററം മുതല്‍ കൊടിയിറക്കം വരെ എല്ലാ ഉത്സവ പരിപാടികളിലും ഭരണിക്കുഞ്ഞിന്റെ സാന്നിദ്ധ്യമുണ്ടാകണം. ഉത്സവം സമാപിച്ച ശേഷം ക്ഷേത്രം വകയായി പുതുവസ്ത്രങ്ങള്‍ നല്‍കി സ്ഥാനികര്‍ തന്നെ കുഞ്ഞിനെ ആചരങ്ങളോടെ വീട്ടിലെത്തിക്കും.
Keywords: Sandra, Palakunnu, Temple fest, Temple, Kasaragod, Kerala, Palakunnu Bharani Mahotsavam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.