സന്ദീപിന്റെ മരണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു
Apr 7, 2017, 20:33 IST
കാസര്‍കോട്: (www.kasargodvartha.com 07/04/2017) പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. പോലീസ് മര്‍ദനമാണ് മരണ കാരണമെന്നും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നത്.
കാസര്‍കോട് സി ഐ എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ചവിട്ടേറ്റാണ് സന്ദീപ് മരിച്ചതെന്നും, വെള്ളം ചോദിച്ചിട്ടും പോലീസ് നല്‍കിയില്ലെന്നുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ കാസര്‍കോട്ടേക്ക് നിയോഗിച്ചിട്ടുണ്ട്.
ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഒരു സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലെ സന്ദീപ് ഉള്‍പെടെയുള്ള നാലുപേര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ദീപ് പോലീസ് ജീപ്പില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സന്ദീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Related News:
പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ സംശയമെന്ന് സഹോദരന്‍; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കും

പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Police, Kerala, Youth, Death, Investigation, Protest, Sandeep, Police Custody, Sandeep's death: Sangh Parivar protest in front of Police station.