city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സന്ദീപ് വധക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 11.04.2016) നെല്ലിക്കുന്ന് ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ സന്ദീപിനെ പുതിയ ബസ്റ്റാറ്റിന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതിയെ കാസര്‍കോട് സിഐ ആസാദും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂര്‍ വലിയമൂല തൈവളപ്പിലെ എ എ സത്താറാണ്(40) അറസ്റ്റിലായത്.

2008 ല്‍ സന്ദീപ് വധക്കേസില്‍ പ്രതിയായ സത്താര്‍ പിന്നീട് മുങ്ങുകയായിരുന്നു. 2013 നവംബര്‍ 25 ന് പച്ചപ്പള്ളത്തെ സതീശനെയും സഹോദരനെയും വര്‍ഗീയ വിരോധം വെച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പ്രതിയുടെ അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു. അണങ്കൂരില്‍ വെച്ചാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

സി ഐ യെ കൂടാതെ സ്‌ക്വാഡ് അംഗങ്ങളായ നാരായണന്‍ നായര്‍, ഗോകുല്‍, രാജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചൊവ്വാഴ്ചയോടെ കോടതിയില്‍ ഹാജരാക്കും.


സന്ദീപ് വധക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതി അറസ്റ്റില്‍


Key words: Nellikunnu, Police, Naimaramoola, Arrest, Court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia