city-gold-ad-for-blogger

ദേവസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍; രണ്ടു പേരെ പോലീസ് തിരയുന്നു

ബേഡകം: (www.kasargodvartha.com 22.06.2016) ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മരുതടുക്കം ചേടിക്കുണ്ടിലെ ഷാഫി(25), മുഹമ്മദ്(40) എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി സിയാദ്, രണ്ടാംപ്രതി റഹീഫ് എന്നിവരെ പോലീസ് തിരയുകയാണ്.

ജൂണ്‍ 11ന് പുലര്‍ച്ചയോടെയാണ് വയനാട്ടുകുലവന്‍, ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് 80,000 രൂപ വിലമതിക്കുന്ന മൂന്ന് ചന്ദനമരങ്ങള്‍ മോഷണം പോയത്. ചന്ദനമരങ്ങള്‍ വില്‍പനയ്ക്കുണ്ടോ എന്ന് അന്വേഷിച്ച് ഷാഫിയും മുഹമ്മദും ദേവസ്ഥാനത്തിന്റെ ഭാരവാഹികളെ കണ്ടിരുന്നുന്നതായും നല്ല വില വാഗ്ദാനം ചെയ്തതായും ഭാരവാഹികള്‍ പറയുന്നു.

പകല്‍ കച്ചവടത്തിനിറങ്ങി രാത്രി മോഷണം നടത്തുന്ന ഈ രീതിയില്‍ പലയിടത്തും ചന്ദനമരം മോഷണം പോയിട്ടുള്ളതായാണ് പോലീസിന്റെ നിഗമനം. സിയാദിന്റെ വീട്ടില്‍ നിന്ന് ചന്ദനത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതായി   പോലീസ്  പറഞ്ഞു.
ദേവസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍; രണ്ടു പേരെ പോലീസ് തിരയുന്നു

Keywords: Kasaragod, Bedakam, Police, Arrest, Sandal Wood, Stolen, Offer, Day, Night, Organisors, Selling.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia