വേഷം മാറിയെത്തിയ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ക്കടത്ത് തടഞ്ഞു; ലോറി പിടിയില്‍
Apr 7, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 07.04.2016) വേഷം മാറിയെത്തിയ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ക്കടത്ത് തടഞ്ഞു. കുമ്പള ഷിറിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ കടത്തുകയാണെന്ന വിവരത്തെ തുടര്‍ന്ന് കുമ്പള സി ഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറിയെത്തുകയും മണല്‍ക്കടത്ത് തടയുകയുമായിരുന്നു.പോലീസിനെ കണ്ടപ്പോള്‍ മണല്‍ക്കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. മണല്‍ കടത്താനായി കൊണ്ടുവന്ന കെ എല്‍ 14 എന്‍ 760 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ഷിറിയയിലെ അനധികൃതകടവുകളിലേക്ക് റോഡുകള്‍ വെട്ടിയാണ് വന്‍തോതില്‍ മണല്‍ കടത്തുന്നത്. രാത്രികാലങ്ങളിലും പുലര്‍കാലങ്ങളിലും ഇവിടെ മണല്‍ഖനനവും കടത്തും സജീവമാണ്.
Keywords: Police, Illegal sand, Sand-Lorry, custody, Kumbala, kasaragod, Shiriya, CI Abdul Muneer.