സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കടത്തിയ മണലും ജെ സി ബിയും പോലീസ് സഹായത്തോടെ റവന്യൂ അധികൃതര്‍ പിടികൂടി
May 19, 2017, 11:05 IST
ചീമേനി: (www.kasargodvartha.com 19/05/2017) സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും അനധികൃതമായി കടത്തിയ മണലും മണല്‍ എടുക്കാന്‍ കൊണ്ടു വന്ന ജെ സി ബിയും, ടിപ്പര്‍ ലോറിയും റവന്യൂ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ സഹായത്തോടെയാണ് നടപടി. മാച്ചിക്കാട്ടെ മുനീറിന്റെ നേതൃത്വത്തിലാണ് മണല്‍ കടത്തുന്നത്.
കഴിഞ്ഞ ദിവസം 12 ടണ്‍ മണലാണ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തത്. ടിപ്പര്‍ ലോറിയും ജെ സി ബിയും പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. മാച്ചിക്കാട് നിന്നും നാളുകളായി മുനീര്‍ മണല്‍ കടത്തുകയാണ്. അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതര്‍ ചീമേനി പോലീസിന്റെ സഹായത്തോടെ മാച്ചിക്കാടെത്തി മണലും വാഹനവും പിടിച്ചെടുക്കുകയായിരുന്നു.
ഈ ഭാഗങ്ങളില്‍ നിന്നും പോലീസിന്റെ കണ്ണ് വെട്ടിച്ച് മണല്‍ വ്യാപകമായി കടത്തുന്നതായി പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മണല്‍ മാഫിയയെ പിടികൂടാന്‍ പോലീസ് എത്തുന്നുണ്ടങ്കിലും ഇതിന് മുമ്പെ തന്നെ മണല്‍ മാഫിയക്ക് വിവരം ലഭിക്കുകയും അവര്‍ രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheemeni, Sand, Police, JCB, Kasaragod, Kanhangad, Complaint.

File Photo