ട്രെയിനിലും മണല്‍ കടത്ത്; അറിയാത്ത ഭാവത്തില്‍ പോലീസ്
Sep 12, 2014, 09:08 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) മണല്‍ കടത്തിനെതിരെ പരിശോധന കര്‍ശനമാക്കിയപ്പോള്‍ ട്രെയിനിലും മണല്‍ കടത്ത്. പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി ട്രെയിനിന്റെ സീറ്റിനടിയില്‍ വെച്ചാണ് മണല്‍ കടത്ത്. വെള്ളിയാഴ്ച രാവിലെ മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ പത്തോളം ചാക്ക് മണലാണ് കടത്തിയത്. ഇതിന്റെ ഫോട്ടോ ഒരു യാത്രക്കാരന്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ട്രെയിനുകളില്‍ പരിശോധന കര്‍ശനമല്ലാത്തത് മണല്‍ കടത്തുകാര്‍ക്ക് അനുഗ്രഹമാകുന്നു. ട്രെയിനില്‍ മണല്‍ കടത്തുന്നതായി നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് പരിശോധിക്കാനോ നടപടി എടുക്കാനോ പോലീസ് തയ്യാറായില്ല.
തീരപ്രദേശത്തെ സ്റ്റേഷനുകളില്‍ നിന്നാണ് മണല്‍ ട്രെയിനില്‍ കയറ്റുന്നത് പിന്നീട് ഉദ്ദേശ സ്ഥലത്തെത്തുമ്പോള്‍ ഇറക്കി വാഹനങ്ങളില്‍ കൊണ്ടുപോവുകയാണ് പതിവ്. റോഡ് മാര്‍ഗം മണല്‍ കടത്തുന്നത് പിടിക്കപ്പെടുന്നതോടെ തോണികളിലും തലച്ചുമടായും മണല്‍ കടത്തുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്.
Also Read:
അമിത് ഷായ്ക്കെതിരെയുള്ള കുറ്റപത്രം കോടതി മടക്കി അയച്ചു
Keywords: Kasaragod, Kerala, Police, Sand mafia, Train, Vehicles, Lorry, Mobile Camera, Whats app, Sand trafficking in train.
Advertisement: