കാലവര്‍ഷത്തിന്റെ മറവില്‍ മണല്‍കടത്ത് വ്യാപകം; 9 ലോറികള്‍ പിടികൂടി
Jun 4, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2017) കാലവര്‍ഷത്തിന്റെ മറവില്‍ മണല്‍ക്കടത്ത് വ്യാപകമായി. മഴയുള്ള നേരങ്ങളില്‍ പോലീസ് പരിശോധനയുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് മാഫിയാസംഘങ്ങള്‍ മണല്‍കടത്തില്‍ സജീവമായിരിക്കുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന മണലാണ് പിടികൂടിയത്. എട്ട് ടോറസ് ലോറികളും ഒരു ടിപ്പര്‍ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
മഞ്ചേശ്വരം എസ് ഐ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹൊസങ്കടിയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കേരളത്തിലേക്ക് അഞ്ച് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടകൂടിയത്. നായന്‍മാര്‍മൂല, ബി സി റോഡ്, ബേവിഞ്ച എന്നിവിടങ്ങളില്‍ വെച്ചാണ് മണല്‍ കടത്ത് പിടികൂടിയത്. ലോറി ഡ്രൈവര്‍മാരായ തളിപ്പറമ്പ് മാണിയൂരിലെ പ്രിയേഷ് (28), കര്‍ണാടക ബെല്‍ത്തങ്ങാടി ചാര്‍മ്മാടിയിലെ മുഹമ്മദ് സമീറുദ്ദീന്‍ (23), ബെല്‍ത്തങ്ങാടി കൊക്കടയിലെ വി ജനാദ്(24) എന്നിവരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു.
അഞ്ചു പേര്‍ മഞ്ചേശ്വരം പോലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മണല്‍കടത്തിനിടെ നിരവധി വാഹനങ്ങള്‍ പോലീസ് പിടികൂടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Rain, Sand, Sand mafia, Kerala, Police, Lorry, Accuse, Arrest.