മണല്‍ കടത്ത് സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു
May 19, 2012, 11:24 IST
കാസര്‍കോട്: മണല്‍ കടത്ത് സംഘത്തിലെ മൂന്നുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളത്ത് നിന്നും മണല്‍ കടത്തുകയായിരുന്ന ആസാദ് നഗറിലെ പി. കെ വിനോദ് കുമാര്‍, തളങ്കരയിലെ നിസാമുദ്ദീന്‍, അബ്ദുല്‍സാക്കിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് എ.എസ്.പി ടി. കെ ഷിബുവിന്റെ നേതൃത്വത്തില്‍ മണല്‍ കടത്ത് സംഘത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് മൂന്നുപേരെ അറസ്റ്റ് ചെയതത്. കഴിഞ്ഞ ദിവസം പെരുമ്പളയില്‍ മണല്‍ കടത്ത് കേന്ദ്രം പോലീസ് തകര്‍ത്തിരുന്നു.

Keywords: Kasaragod, sand mafia, Arrest