city-gold-ad-for-blogger

ആലൂരില്‍ മണല്‍കടത്ത് തടയാന്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി

ആലൂരില്‍ മണല്‍കടത്ത് തടയാന്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി
കാസര്‍കോട്: ആലൂര്‍, മുണ്ടക്കയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ മണല്‍കടത്തുന്നത് തടയുന്നതിനായി പോലീസ് സ്ഥിരം പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയതായി ആദൂര്‍ സി.ഐ എ. സതീഷ് കുമാര്‍ പറഞ്ഞു. മണല്‍കടത്ത് തടയുന്നതിനായി നേരത്തേ പോലീസ് പുഴയോട് ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് വലിയ കിടങ്ങുകള്‍ കുഴിച്ചിരുന്നുവെങ്കിലും ഇത് നികത്തിയും മണല്‍ കടത്ത് നടത്തുന്നതിനാലാണ് സ്ഥിരം പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയത്.

ആദൂരില്‍ പ്രധാനമായും മണല്‍കൊള്ള നടക്കുന്നത് ആലൂര്‍, മുണ്ടക്കയ പ്രദേശങ്ങളിലാണ്. പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയതോടെ മണല്‍കടത്ത് പൂര്‍ണ്ണമായും നിലയ്ക്കും. ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനാലാണ് മണല്‍കടത്ത് തടയാന്‍ പോലീസിന് സാധിക്കാതെ വരുന്നത്. റവന്യൂ അധികൃതരും മണല്‍കടത്ത് തടയാന്‍ രംഗത്ത് വന്നിട്ടില്ല.

മണല്‍കടത്ത് തടയാന്‍ ആലൂരില്‍ പോലീസ് കിടങ്ങ് കുഴിച്ചു
http://www.kasargodvartha.com/2012/06/sand-smuggling-police-raid-at-aloor.html

Keywords: Kasaragod, Sand mafia, Police-picketing  Aloor      

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia