കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ മണലുമായി പിടിയില്‍
Jul 19, 2012, 10:51 IST
കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ബട്ടംപാറയില്‍ വെച്ച് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കെ.എല്‍ 14 ഡി 7344 നമ്പര്‍ ഓട്ടോയിലാണ് മണല്‍ കടത്തിയത്.
കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളില്‍ മണല്‍ കടത്തുന്നതിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ ഓട്ടോറിക്ഷകളിലും ബൈക്കുകളിലും മറ്റുമാണ് മണല്‍ കടത്തുന്നത്.
Keywords: Kasaragod, Sand-export, Auto-rickshaw