മംഗളൂരുവില്‍ നിന്നും മണല്‍ കടത്തിയ നാലു ടോറസ് ലോറികള്‍ പിടിയില്‍
Feb 27, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 27/02/2017) മംഗളൂരുവില്‍ നിന്നും മണല്‍ കടത്തിയ നാലു ടോറസ് ലോറികള്‍ പോലീസ് പിടിയില്‍. രണ്ട് ലോറികള്‍ കാസര്‍കോട് പോലീസും രണ്ട് ലോറികള്‍ ചന്തേര പോലീസുമാണ് പിടികൂടിയത്. കാസര്‍കോട് അടുക്കത്ത്ബയലിലും കറന്തക്കാടും വെച്ചാണ് ലോറികള്‍ പിടികൂടിയത്. ഉപ്പിനങ്ങാടിയിലെ ബി മുഹമ്മദ്, വിട്ടഌയിലെ മുഹമ്മദ് ബഷീര്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
കാലിക്കടവിലും പടുവളത്തും വെച്ചാണ് ചന്തേര പേലീസ് രണ്ടു ലേറികള്‍ പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്നുള്ള മണല്‍ എന്ന വ്യാജേന മഞ്ചേശ്വരം ഭാഗത്തു നിന്നാണ് മണല്‍ കടത്തുന്നതെന്നാണ് വിവരം. കണ്ണൂരിലെ ഫ്ലാറ്റ് ഉടമകള്‍ക്കു വേണ്ടിയാണ് മണല്‍ കടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Sand, Police, Arrest, Torres, Flat, Manglore, Kannur, Lorry, Sand smuggling four torres lorry seized.