മണല്‍കടത്തിയ സിപിഎം നേതാവിനെ മോചിപ്പിക്കാന്‍ മുസ്ലിം ലീഗ് രംഗത്തിറങ്ങിയത് വിവാദമായി
May 4, 2012, 16:07 IST
കുമ്പള: മണല്‍കടത്തിനിടയില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ യൂത്ത്‌ലീഗ് നേതാക്കള്‍ പോലീസിനെ സമീപിച്ചത് വിവാദായി. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന യൂത്ത്‌ലീഗ് മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം മാറ്റിവെച്ചു.
നേരത്തേ ഏപ്രില്‍ 30നാണ് സ്വാഗതസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 29ന് ചേര്‍ന്ന ലീഗ് യോഗത്തില്‍ മണല്‍കടത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതോടെ യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പേരാല്‍ മടിമുഗറില്‍ നിന്ന് മണല്‍കടത്തുതിനിടയിലാണ് സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. ഇയാളെ മോചിപ്പിക്കാനാണ് മുസ്ലിം ലീഗിലെ മണല്‍കടത്തിനെ അനുകൂലിക്കുന്ന വിഭാഗം രംഗത്തെത്തിയത്.

Keywords: CPM leader, Muslim-league, Sand smuggling , Kumbala