ഓട്ടോയില്‍ കടത്തിയ പൂഴി പിടികൂടി
Jul 12, 2012, 16:05 IST
ഉപ്പള : വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഓട്ടോയില്‍ ചാക്കില്‍ നിറച്ച് കടത്തുകയായിരുന്ന പൂഴി പോലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ കുണ്ടടുക്ക പുഴയില്‍ നിന്നാണ് ഓട്ടോയില്‍ പൂഴി കടത്തിയത്. ഇതിനിടയില്‍ മഞ്ചേശ്വരം എ.എസ്.ഐ ചന്ദ്രശേഖരന്‍ ഓട്ടോയ്ക്ക് കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ പോവുകയും പിന്തുടര്‍ന്നപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത് വ്യാജ നമ്പരാണെന്നു വ്യക്തമായത്.

Keywords: Uppala, Kasaragod, Sand smuggling, Auto, Auto driver