കോളിയടുക്കത്ത് അനധികൃതമായി സൂക്ഷിച്ച 70 മെട്രിക്ക് ടണ്‍ മണല്‍ പിടികൂടി
Mar 25, 2013, 18:00 IST
![]() |
File photo |
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തെക്കില്‍ വില്ലേജ് ഓഫീസര്‍ എ.വി.രാജന്‍, വില്ലേജ് അസിസ്റ്റന്റുമാരായ ജയകുമാര്‍, നൈനാന്‍, രാഘവന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണല്‍ അളന്ന് തിട്ടപ്പെടുത്തിയത്.
കാസര്‍കോട് എ.ഡി.എം എച്ച്.ദിനേശന്റെ നിര്‍ദേശ പ്രകാരം മണല്‍ പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കാസര്‍കോട് കളക്ട്രേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി. സംഭവത്തില്‍ പെരുമ്പള വയലാംകുഴിയിലെ എന്‍.അഹമ്മദിനെ(41) പോലീസ് അറസ്റ്റ് ചെയ്തു.
Keywords: 70 metric tun, Sand, Seized, Vidyanagar, Police, Arrest, Perumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News