കടവ് കേന്ദ്രീകരിച്ച് വന്‍ തോതില്‍ മണലെടുപ്പ്; പോലീസ് എത്തുന്നതിനു മുമ്പെ സംഘം രക്ഷപ്പെട്ടു, മണല്‍ കടത്തിനുപയോഗിക്കുന്ന ഫൈബര്‍ ബോട്ടുകള്‍ പോലീസ് തകര്‍ത്തു
Dec 12, 2017, 11:08 IST
ആദൂര്‍: (www.kasargodvartha.com 12.12.2017) പുഴക്കടവ് കേന്ദ്രീകരിച്ച് വന്‍ തോതില്‍ മണലെടുപ്പ് നടക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും മണല്‍ കടത്തുകാര്‍ രക്ഷപ്പെട്ടു. മണല്‍ കയറ്റികൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന രണ്ട് ഫൈബര്‍ ബോട്ടുകള്‍ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. ഇതേതുടര്‍ന്ന് പോലീസ് ഈ രണ്ട് ബോട്ടുകളും തകര്‍ത്തു.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആലൂര്‍ പുഴകടവ് കേന്ദ്രീകരിച്ചാണ് മണല്‍ കടത്ത് നടക്കുന്നത്. രാത്രി കാലങ്ങളിലും പകല്‍ നേരങ്ങളിലും ഇവിടെ മണല്‍ ഖനനവും കടത്തും സജീവമാണ്. ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടവിലെത്തുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളായ 80 ഓളം പേരെ ഉപയോഗിച്ചാണ് പുഴയില്‍ നിന്നും മണല്‍ കടത്തുന്നതെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ആലൂര്‍, മീത്തല്‍ ആലൂര്‍, മുണ്ടക്കൈ, കല്ലുകവള എന്നിവിടങ്ങളിലാണ് പുഴമണല്‍ കടത്ത് നടക്കുന്നത്. നിരവധി ഫൈബര്‍ ബോട്ടുകളും, വള്ളങ്ങളും, ഉപയോഗിച്ച് മണലൂറ്റി പത്തിലേറെ ടിപ്പര്‍ ലോറികളിലായാണ് പുഴ മണല്‍ കടത്തുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരു ദിവസം അമ്പതോളം ലോഡ് മണല്‍ കടത്തുന്നതായും വ്യക്തമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Adhur, Police, Natives, Complaint, Tipper lorry, Fiber boat, Sand mining, Sand mining; Gang escaped.