city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ­ന്നോ­വ­കാ­റി­ലും ഒ­മ്‌­നി­യിലും മീന്‍ വ­ണ്ടി­യിലും മ­ണല്‍ ക­ട­ത്ത്; ഒ­രാള്‍ അ­റ­സ്റ്റില്‍

ഇ­ന്നോ­വ­കാ­റി­ലും ഒ­മ്‌­നി­യിലും മീന്‍ വ­ണ്ടി­യിലും മ­ണല്‍ ക­ട­ത്ത്; ഒ­രാള്‍ അ­റ­സ്റ്റില്‍
കാസര്‍­കോട്: കാസര്‍­കോ­ട്ട് ഇ­ന്നോ­വ കാ­റിലും ഒ­മ്‌­നി വാ­നിലും മീന്‍ വ­ണ്ടി­യിലും വ­രെ മ­ണല്‍­കട­ത്ത് സ­ജീ­വ­മായി. ടൂ­വീ­ല­റിലും ഓ­ട്ടോ­റി­ക്ഷ­ക­ളിലും നേര­ത്തേ മ­ണല്‍­കട­ത്ത് പി­ടി­കൂ­ടി­യി­രുന്നു. ല­ക്ഷ­ങ്ങള്‍ വി­ല­യു­ള്ള എ.സി കാ­റു­ക­ളി­ലാ­ണ് ഇ­പ്പോഴ­ത്തെ മ­ണല്‍ ക­ട­ത്തല്‍.

ബു­ധ­നാഴ്­ച രാ­വി­ലെ നെല്ലി­ക്കു­ന്നില്‍ വെ­ച്ച്  മീന്‍  ലോ­റി­യില്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന മ­ണല്‍ പി­ടി­കൂ­ടി. കെ. എല്‍ 14-5400 ന­മ്പര്‍ മീന്‍ ലോ­റി­യി­ലാ­ണ് മ­ണല്‍ ക­ട­ത്തി­യത്. പിന്‍ ഭാ­ഗം മു­ഴു­വന്‍ ക­വര്‍ ചെ­യ്­ത മീന്‍ ലോ­റി­യില്‍ മു­ക­ളില്‍ മത്സ്യ­ബോ­ക്‌സും അ­ടി­യില്‍ മ­ണല്‍­ചാ­ക്കു­കളും നി­റച്ചു­പോ­കു­മ്പോ­ഴാ­ണ് കാസര്‍­കോ­ട് ടൗണ്‍ എസ്.ഐ. ബി­ജു­ലാ­ലി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം മീന്‍ ലോ­റി പി­ടി­കൂ­ടി­യ­ത്.

ഡ്രൈ­വര്‍ ബീര­ന്ത് ബ­യ­ലി­ലെ ഉ­മേ­ശി(26)നെ അ­റ­സ്റ്റ് ചെ­യ്തു. അ­തി­നി­ടെ നെല്ലി­ക്കു­ന്നില്‍ ബു­ധ­നാഴ്­ച രാ­വി­ലെ കെ. എല്‍ 14 എ 9147 ന­മ്പര്‍ ഒ­മ്‌­നി വാ­നില്‍ മ­ണല്‍ ക­ട­ത്തു­മ്പോള്‍ പോ­ലീ­സി­നെ ക­ണ്ട് ഡ്രൈവര്‍ ഓ­ടി ര­ക്ഷ­പ്പെട്ടു. ഒ­മ്‌­നി വാന്‍ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­ട്ടുണ്ട്.

Keywords: Kasaragod, Sand mafia, Arrest, Innova car, Omni
     
Sand smuggling: One arrested 



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia