പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മണല്‍ മാഫിയാ തലവന്‍ അറസ്റ്റില്‍; 2 പോലീസുകാര്‍ക്ക് പരിക്ക്
Jun 20, 2015, 10:21 IST
ബേക്കല്‍: (www.kasargodvartha.com 20/06/2015) ആറ് കേസുകളില്‍ പ്രതിയായ മണല്‍ മാഫിയ തലവനെ ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. അജാനൂര്‍ അതിഞ്ഞാലിലെ സൈനുല്‍ ആബിദി (26) നെയാണ് പോലീസ് അറസ്റ്റുചെയ്തത്.
Advertisement:
കോട്ടിക്കുളത്തുവെച്ച് വെള്ളിയാഴ്ച വൈകിട്ട് യുവാവിനെ ഹൊസ്ദുര്‍ഗ് സി.ഐയുടെ ക്രൈം സ്‌ക്വാഡില്‍പെട്ട കമലാക്ഷനും, സന്തോഷും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ എസ്.ഐ. നാരായണനും സംഘവും മല്‍പിടുത്തത്തിലൂടെയാണ് സൈനുല്‍ ആബിദിനെ കീഴടക്കിയത്. പരിക്കേറ്റ പോലീസുകാരായ കമലാക്ഷനേയും സന്തോഷിനേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് മാസം മുമ്പ് മണല്‍കടത്ത് സംഘത്തില്‍പെട്ട ബെണ്ടിച്ചാലിലെ നൗഷാദ് എന്ന യുവാവിനെ ബേക്കലില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും അതിഞ്ഞാലില്‍തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയുംചെയ്ത കേസിലെ പ്രതിയുമാണ് സൈനുല്‍ ആബിദ്. ഈ കേസില്‍ ഹൈക്കോടതി ജ്യമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് മുങ്ങിനടക്കുകയായിരുന്നു യുവാവ്.
ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാല് കേസുകളില്‍ പ്രതിയാണ് സൈനുല്‍ ആബിദ്. പോലീസിനെ അക്രമിച്ചതിനും ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Advertisement: