തകരാറിലായ ലോറിയില്‍ നിന്ന് മണല്‍ റോഡിലിറക്കി; പോലീസ് പിന്തുടര്‍ന്ന് പിടികൂടി
Jan 11, 2018, 19:33 IST
ബദിയടുക്ക: (www.kasargodvartha.com 11 .01.2018) തകരാറിലായ ലോറിയില്‍ നിന്ന് മണല്‍ റോഡിലിറക്കി. തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടര്‍ന്ന ലോറിയെ പിന്തുടര്‍ന്നെത്തിയ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി കര്‍ണാടക വിട്‌ള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് മണല്‍ കടത്തുകയായിരുന്ന ലോറിയാണ് പോലീസ് പിടികൂടിയത്.
മണല്‍ കടത്തിനിടെ പോലീസ് പരിശോധനയുണ്ടെന്നറിഞ്ഞ് ലോറി ഉക്കിനടുക്ക ഗൂളിയടി ബള്ളംബട്ടു റോഡിലൂടെ കടക്കുകയായിരുന്നു. അതിനിടെയാണ് ആക്സിലേറ്റര്‍ കട്ടായി ലോറി റോഡില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് മണല്‍ റോഡിലിറക്കുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച് ലോറി മുന്നോട്ട് പോയെങ്കിലും വിവരമറിഞ്ഞെത്തിയ പോലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഡ്രൈവര്‍ കര്‍ണാടക സുള്ള്യയിലെ മുഹമ്മദ് ഹനീഫ (33)യെ അറസ്റ്റ് ചെയ്തു. റോഡിലിറക്കിയ മണല്‍ ടെമ്പോ ഉപയോഗിച്ച് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Police, Road, Driver, Police station, Sand mafia; Lorry seized, driver arrested. < !- START disable copy paste -->
മണല്‍ കടത്തിനിടെ പോലീസ് പരിശോധനയുണ്ടെന്നറിഞ്ഞ് ലോറി ഉക്കിനടുക്ക ഗൂളിയടി ബള്ളംബട്ടു റോഡിലൂടെ കടക്കുകയായിരുന്നു. അതിനിടെയാണ് ആക്സിലേറ്റര്‍ കട്ടായി ലോറി റോഡില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് മണല്‍ റോഡിലിറക്കുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച് ലോറി മുന്നോട്ട് പോയെങ്കിലും വിവരമറിഞ്ഞെത്തിയ പോലീസ് ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഡ്രൈവര്‍ കര്‍ണാടക സുള്ള്യയിലെ മുഹമ്മദ് ഹനീഫ (33)യെ അറസ്റ്റ് ചെയ്തു. റോഡിലിറക്കിയ മണല്‍ ടെമ്പോ ഉപയോഗിച്ച് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Police, Road, Driver, Police station, Sand mafia; Lorry seized, driver arrested.