city-gold-ad-for-blogger

അനധികൃത മണല്‍ കടത്ത് വ്യാപകമെന്ന് പരാതി; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

ബോവിക്കാനം: (www.kasargodvartha.com 22.11.2017) അനധികൃതമായി പുഴ മണല്‍ കടത്തുന്നത് വ്യാപകമായതായി നാട്ടുകാരുടെ പരാതി. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും ഇതിനെതിരെ യാതൊരു നടപടിയും കൈകൊള്ളന്നില്ലെന്നാണ് ആക്ഷേപം. ആലൂരിലാണ് വ്യാപകമായി മണല്‍ കടത്ത് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

ഇതര സംസ്ഥാന തൊഴിലാളികളായ 80 ഓളം പേരെ ഉപയോഗിച്ചാണ് പുഴയില്‍ നിന്നും മണല്‍ കടത്തുന്നതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലൂര്‍, മീത്തല്‍ ആലൂര്‍, മുണ്ടക്കൈ, കല്ലുകവള എന്നിവിടങ്ങളിലാണ് പുഴമണല്‍ കടത്ത് നടക്കുന്നത്. നിരവധി ഫൈബര്‍ ബോട്ടുകളും, വള്ളങ്ങളും, ഉപയോഗിച്ച് മണലൂറ്റി പത്തിലേറെ ടിപ്പര്‍ ലോറികളിലായാണ് പുഴ മണല്‍ കടത്തുന്നത്. ഒരു ദിവസം അമ്പതോളം ലോഡ് മണല്‍ കടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അനധികൃത മണല്‍ കടത്ത് വ്യാപകമെന്ന് പരാതി; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

പുഴയില്‍ മണല്‍ ക്ഷാമം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗീകൃത കടവുകള്‍ പോലും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് മണല്‍ കടത്തുന്നത്. ബാവിക്കര പമ്പ് ഹൗസിനു സമീപം പ്രദേശങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും ഈ വെള്ളത്തിലാണ്. ഈ വെള്ളമാണ് വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

അനധികൃത മണല്‍ കടത്ത് വ്യാപകമെന്ന് പരാതി; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് കടവുകള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും കടവുകള്‍ പണിത് മണല്‍ കടത്ത് സജീവമായിരിക്കുകയാണ്. ആദൂര്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പരാതി പറഞ്ഞാല്‍ പോലീസുകാര്‍ വന്നുപോകുന്നതല്ലാതെ നടപടിയൊന്നും കൈകൊള്ളുന്നില്ലെന്നാണ് ആക്ഷേപം. പരാതി പറയുന്നവരുടെ വിവരങ്ങള്‍ പോലീസ് തന്നെ മണല്‍ മാഫിയയ്ക്ക് ചോര്‍ത്തിക്കൊടുക്കുന്നതായും ഇതുമൂലം പലരും പരാതി പറയാന്‍ മടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bovikanam, Sand mafia, Natives, Complaint, Police, Sand Mafia in Aloor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia