മണല്‍ കടത്തിന് പുതുവഴികള്‍; ടാര്‍ ബാരലുകളില്‍ മണല്‍ നിറച്ച് കടത്തുകയായിരുന്ന ടോറസ് ലോറി പിടികൂടി
Oct 26, 2017, 10:56 IST
വിദ്യാനഗര്‍: (www.kasargodvartha.com 26/10/2017) അനധികൃത മണല്‍ കടത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ മണല്‍ മാഫിയ സംഘങ്ങള്‍ നിയമത്തിന്റെ കണ്ണുവെട്ടിച്ച് മണല്‍ കടത്താന്‍ പുതുവഴികള്‍ തേടുന്നു. ടാര്‍ ബാരലുകളില്‍ മണല്‍ നിറച്ച് കടത്തുന്നതാണ് പുതിയ രീതി. ഇങ്ങനെ മണല്‍ കടത്തുകയായിരുന്ന ടോറസ് ലോറി വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ പൊയ്‌നാച്ചിയില്‍ നിന്നാണ് ലോറി പിടികൂടിയത്.
മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് മണലുമായി പോവുകയായിരുന്ന ലോറി പൊയ്‌നാച്ചിയിലെത്തിയപ്പോള്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടയുകയും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ലോറിയില്‍ ടാര്‍ ബാരലുകളില്‍ മണല്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Vidya Nagar, Sand, Lorry, Seized, Police, News, SI, Sand lorry seized in Poinachi.