പോലീസിനെ കണ്ടപ്പോള്‍ ഊടുവഴിയിലൂടെ വെട്ടിച്ച് അമിതവേഗതയില്‍ ചീറിപ്പാഞ്ഞ മണല്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
Oct 10, 2017, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2017) പോലീസിനെ കണ്ടപ്പോള്‍ ഊടുവഴിയിലൂടെ വെട്ടിച്ച് അമിതവേഗതയില്‍ ചീറിപ്പാഞ്ഞ മണല്‍ ലോറി നിയന്ത്രണംവിട്ട് റോഡരികിലുള്ള വീട്ടിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ പുലിക്കുന്ന് അമെയ് റോഡിലാണ് സംഭവം. മണല്‍ കടത്തിപോവുകയായിരുന്ന ടോറസ് ലോറി റോഡരികില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം കണ്ടതോടെ ഊടുവഴിയിലേക്ക് ലോറിവെട്ടിക്കുകയായിരുന്നു. പോലീസിന്റെ ശ്രദ്ധയില്‍പെട്ടെന്ന് വ്യക്തമായതോടെ അമിതവേഗതയില്‍ ഓടിച്ച ലോറി റോഡരികിലെ ഓടുമേഞ്ഞ വീട്ടിലേക്ക് മറിയുകയായിരുന്നു.
ലോറി വീടിന്റെ ചുമരിലേക്ക് ചെരിഞ്ഞനിലയിലാണ്. വീടിന്റെ ചുമര് തകര്‍ന്നിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേഖകളില്ലാതെയാണ് മണല്‍ കടത്തെന്ന് വ്യക്തമായിട്ടുണ്ട്.
വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sand-Lorry, Accident, Police, Sand lorry accident in Pulikkunnu
Keywords: Kasaragod, Kerala, news, Sand-Lorry, Accident, Police, Sand lorry accident in Pulikkunnu