കുമ്പളയിലും മഞ്ചേശ്വരത്തും മണല്‍ലോറികള്‍ പിടികൂടി; ഡ്രൈവര്‍മാരില്‍ ഒരാള്‍ അറസറ്റില്‍
Jul 25, 2016, 10:27 IST
കുമ്പള: (www.kasargodvartha.com 25/07/2016) മഞ്ചേശ്വരത്തും കുമ്പളയിലും വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം മണല്‍ കടത്തിവരികയായിരുന്ന ലോറികള്‍ പിടികൂടി. ഞായറാഴ്ച വൈകുന്നേരമാണ് കുമ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും മഞ്ചേശ്വരത്തെ തലക്കിയില്‍ നിന്നും മണല്‍ലോറികള്‍ പിടികൂടിയത്. കുമ്പളയില്‍ നിന്നും പിടികൂടിയ മണല്‍ലോറിയുടെ ഡ്രൈവര്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മണല്‍ കവര്‍ന്നതിന് വിനുവിനെതിരെ പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിനുവിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കര്‍ണാടകയില്‍ നിന്നാണ് ലോറിയില്‍ മണല്‍ കടത്താനുള്ള ശ്രമമുണ്ടായത്. അതേ സമയം മഞ്ചേശ്വരത്ത് പോലീസ് പിടികൂടിയ മണല്‍ലോറിയുടെ ഡ്രൈവര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തിവരികയായിരുന്ന കെ എല്‍ 8 ബി ഡി 8221 നമ്പര്‍ ടറാസ് ലോറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ലോറി പോലീസ് തടഞ്ഞിട്ട ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ കടവുകളില്‍ നിന്നും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മണല്‍ കടത്തിവരുന്ന ലോറികള്‍ പിടികൂടുന്നതിനായി അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Keywords: Kumbala, Kasaragod, Arrest, Sand-Lorry, Illegal Sands, Taras Lorry, Police Checking, Case,