തുറമുഖ വകുപ്പ് തൊഴിലാളികളുടെ കൂലി കവരുന്നു; മണല്‍ വാരല്‍ തൊഴിലാളികള്‍ പട്ടിണിയില്‍
Oct 25, 2013, 18:10 IST
കാസര്‍കോട്: തുറമുഖ വകുപ്പിലേക്ക് അടക്കേണ്ട തുക കുത്തനെ ഉയര്‍ത്തിയ അധികൃതരുടെ നടപടി പരമ്പരാഗത മണല്‍വാരല്‍ തൊഴിലാളികളെ പട്ടിണിയിലാക്കി. പുതിയ തീരുമാനപ്രകാരം ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നതെന്ന് പോര്‍ട്ട് ഡ്രഡ്ജിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതീക്ഷയോടെ തുടങ്ങിയ ഇ-മണല്‍ സംവിധാനം തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. ഓഗസ്റ്റ് അവസാനം വരെ ഇ-മണല്‍ സംവിധാനം വഴി മണലെടുക്കുമ്പോള്‍ ഉപഭോക്താവ് 862 രൂപ അടക്കണമായിരുന്നു. ഇതില്‍ നിന്ന് പോര്‍ട്ട് ഫീസായി 210 രൂപയും മറ്റു വകുപ്പുകളിലേക്ക് (മൈനിംഗ് ആന്റ് ജിയോളജി 10, പോര്‍ട്ട് ഫീസ് 44, ഇന്‍കം ടാക്‌സ് 16, വാറ്റ്, സെയില്‍ ടാക്‌സ് 42) 112 രൂപയും നല്‍കിയാല്‍ ബാക്കി 540 രൂപ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു.
അന്നന്നത്തെ അധ്വാനത്തില്‍ ഉപജീവനം നടത്തുന്ന പാവങ്ങളായ തൊഴിലാളികള്‍ക്ക് ഒരു പരിധിവരെ ഇതു മതിയായിരുന്നു. എന്നാല്‍ സെപ്തംബറോടെ മണലിന്റെ തുക 950 ആക്കി വര്‍ധിപ്പിച്ചു. ഇതോടൊപ്പം പോര്‍ട്ടിലേക്ക് അടക്കേണ്ട തുക 210 ല്‍ നിന്ന് 450 ആക്കി ഒറ്റയടിക്ക് ഉയര്‍ത്തി. ഇതോടെ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനം 356 രൂപ മാത്രമായി ചുരങ്ങി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ദിനം പ്രതി വില കുതിച്ചുയരുമ്പോള്‍ ലഭിക്കുന്ന കൂലി പോലും കിട്ടാതായതോടെ തൊഴിലാളികളുടെ ജീവിതം തീരാ ദുരതത്തിലായി മാറി.
11 കടവുകളിലായി ആയിരത്തി അഞ്ഞൂറോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. പതിറ്റാണ്ടുകളായി ഈ തൊഴില്‍ മാത്രം ചെയ്യുന്ന ഇവര്‍ മറ്റു യാതൊരു വരുമാനവുമില്ലാത്ത പാവങ്ങളാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദശാബ്ദങ്ങളായി പോര്‍ട്ടിന്റെ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ കൂടിയാണ് ഇവര്‍.
അനധികൃത കടവുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുന്നതിനിടയിലാണ് നിയമാനുസ്രതമായി മണല്‍ വാരി ജീവിക്കുന്ന തൊഴിലാളികള്‍ക്ക് നേരെ അധികാരികള്‍ നീതീകരിക്കാനാവാത്ത തീരുമാനങ്ങള്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. നൂറു കണക്കിന് അനധികൃത കടവുകളാണ് കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിലേക്ക് ഒരു രൂപ പോലും വരുമാനമില്ലാത്ത അനധികൃത മണലെടുപ്പ് കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ പരമ്പരാഗത തൊഴിലാളികളെ തകര്‍ക്കാനുള്ള നീക്കം തിരുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്കുള്ള കൂലി കുറയന്നതോടെ അവരെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളും പട്ടിണിയിലായിരിക്കുകയാണ്. വീട്ടുചിലവും മക്കളുടെ പഠന ചിലവുമടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവാതെ പ്രയാസപ്പെടുകയാണവര്‍. എല്ലാ മേഖലയിലും കൂലി വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് മാത്രം അത് വെട്ടിച്ചുരുക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
പരമ്പരാഗത മണല്‍വാരല്‍ തൊഴിലാളികളെ തകര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏകീകൃത വിലയല്ല നിശ്ചയിച്ചിട്ടുള്ളതെന്നും ഇത് ഏകീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന്, സെക്രട്ടറി വി.വി.ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് മാട്ടുമ്മല്‍ കൃഷ്ണന്‍, ട്രഷറര്‍ സി.പി.അബ്ദുല്ല, സക്കീര്‍ എട്ടുംവളപ്പ്, നജീബ് പള്ളം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Also read:
സെക്‌സ്‌റാക്കറ്റ്: കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള സംഘം അറസ്റ്റില്‍
Keywords: Press meet, Kasaragod, kjpdwa,Sand, Fees, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: