city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരിക്കാടിയിലും മൊഗ്രാല്‍ പുത്തൂരിലും വ്യാജ പാസ്സ് ഉപയോഗിച്ച് മണല്‍ കടത്ത് വ്യാപകമെന്ന് അരോപണം

ഉപ്പള:  (www.kasargodvartha.com 24.06.2020) അംഗീകൃത മണല്‍ പാസിന് പകരം വ്യാജ പാസ് ഉണ്ടാക്കി മണല്‍ കടത്തുന്നതായി ആരോപണം. ഷിറിയ ആരിക്കാടിയിലും, മൊഗ്രാല്‍ പുത്തൂരിലുമാണ് മണല്‍ കൊള്ള നടക്കുന്നത്. ഒരു ബില്ലിന്റെ കോപ്പികള്‍ ഉണ്ടാക്കി നാലും അഞ്ചും ലോഡ് മണലാണ് ഇവിടെ നിന്ന് കടത്തി കൊണ്ടു പോകുന്നത്.

യഥാര്‍ത്ഥ പാസിന്റെ കളര്‍ ഫോട്ടോ കോപ്പി എടുത്താണ് മണല്‍ കടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പല സ്ഥലങ്ങളിലും അധികൃതര്‍ പിടികൂടി കൂട്ടിയിട്ട മണല്‍പോലും ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മാഫിയ സംഘങ്ങള്‍ കടത്തിക്കൊണ്ടു പോയതായും നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃതമായി പല പുഴക്കടവുകളില്‍ നിന്നും വ്യാപകമായി മണല്‍ വാരല്‍ നടക്കുന്നു. റവന്യു, പോലിസ് ഉദ്യോഗസ്ഥരെ പരാതി അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ നിന്നും ചിലയാളുകള്‍ വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ മണലൂറ്റുന്നുണ്ട്. ഇവര്‍ക്കെതിരെ പരാതി പറഞ്ഞതിന്റെ പേരില്‍ പലര്‍ക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്.
ആരിക്കാടിയിലും മൊഗ്രാല്‍ പുത്തൂരിലും വ്യാജ പാസ്സ് ഉപയോഗിച്ച് മണല്‍ കടത്ത് വ്യാപകമെന്ന് അരോപണം




Keywords:  Uppala, kasaragod, news, Sand, fake, Photo, Sand is being trafficked with fake passes in Arikkady and Mogral Puthoor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia