പോളിത്തീന്‍ കവറില്‍ മണല്‍ കടത്ത്
Mar 25, 2012, 11:40 IST
കാസര്‍കോട്: പോളിത്തിന്‍ കവറിലാക്കി മണല്‍ കടത്തുന്നതിനിടയില്‍ പിക്കപ്പുവാനും, ഡ്രൈവറും പിടിയില്‍. നെല്ലിക്കുന്ന് കടപ്പുറത്താണ് മണല്‍മാഫിയയുടെ പുതിയ മോഡല്‍ മണല്‍ കടത്ത് പോലീസ് പിടികൂടിയത്. കെ.എല്‍ 14 ജെ 5672 പിക്കപ്പ് വാനിലാണ് പോളിത്തിന്‍ കവറില്‍ മണല്‍ കടത്തിയത്. അഞ്ച് കിലോ മുതല്‍ 10 കിലോ വരെയുള്ള കവറുകളിലാണ് മണല്‍ ശേഖരിച്ചത്. ലൈറ്റ്ഹൗസിന് സമീപത്തെ സതീഷനാണ് പിടിയിലായത്.
Keywords: Sand-export, sand mafia, Kasaragod, arrest