മണല്‍ കൊള്ളയ്ക്ക് റോഡ് സൌകര്യം ചെയ്ത കൊടുത്ത വീട്ടമ്മയ്ക്കെതിരെ കേസ്
May 8, 2012, 10:48 IST

കാസര്‍കോട്: മണല്‍ കൊള്ളയ്ക്ക് റോഡ് സൌകര്യം ചെയ്തു കൊടുത്ത വീട്ടമ്മയ്ക്കെതിരെ കാസര്‍കോട് ടൌണ്‍ പോലീസ് കേസെടുത്തു. പള്ളം ഫോര്‍ട്ട് ഓഫീസിന് സമീപത്ത് നിന്ന് മണല്‍ കടത്താന്‍ റോഡുണ്ടാക്കിയ പള്ളത്തെ മറിയുമ്മ(55)യ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മണല്‍ കൊണ്ടുപോകാന്‍ സൌകര്യം ചെയ്തു കൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
Keywords: Sand export, Case, Housewife, Kasaragod