ഓട്ടോയില്‍ കടത്തിയ പൂഴി പിടിച്ചു
Dec 16, 2012, 17:58 IST
മഞ്ചേശ്വരം: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന ആറ് ചാക്ക് പൂഴി മഞ്ചേശ്വരം പോലീസ് പിടികൂടി. ശനിയാഴ്ച മഞ്ചേശ്വരത്ത് വാഹന പരിശോധനക്കിടെയാണ് പൂഴി കയറ്റി പോവുകയായിരുന്ന ഓട്ടോ പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും ഓട്ടോ ഡ്രൈവര്‍ പോലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു. അനധികൃത പൂഴികടത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് ഓട്ടോയിലും കാറിലും തലച്ചുമടായും പൂഴികടത്ത് വര്‍ധിച്ചത്. ഉള്‍നാടന്‍ റോഡുകളിലൂടെയും ഇടവഴികളിലൂടെയും പൂഴികടത്തുന്നത് പതിവാണ്. തോണികളിലും പൂഴി രഹസ്യ കേന്ദ്രങ്ങളിലേക്ക് കടത്തുന്നുണ്ട്.

Keywords : Kasaragod, Manjeshwaram, Sand, Auto-rickshaw, Police, Driver, Car, Road, Police Checking, Kerala, Malayalam News.