പിടിച്ചെടുത്ത മണല്‍ ലേലം ചെയ്യും
May 18, 2012, 14:15 IST

കാസര്‍കോട്: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അധികൃതര്‍ പിടിച്ചെടുത്ത മണല്‍ ലേലം ചെയ്ത് വില്‍പ്പന നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍കോട്് താലൂക്കിലെ മണല്‍ മെയ് 21നും ഹോസ്ദുര്‍ഗ്ഗ് മണല്‍ മെയ് 22-നും വിവിധ കേന്ദ്രങ്ങളില്‍ ലേലം ചെയ്യുന്നതാണ്.
കാസര്‍കോട് ടൌണ്‍ പോലീസ് സ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള 113.54 മെട്രിക് ടണ്‍ മണല്‍ 21-ന് 11 മണിക്കും കാസര്‍ഗോഡ് തീരദേശ പോലീസ് സ്റേഷന്‍ പരിസരത്തുള്ള 968 മെട്രിക് ടണ്‍ മണല്‍ 11.30നും പാറക്കട്ട എ.ആര്‍ കോമ്പൌണ്ടിലുള്ള 1019 മെട്രിക് ടണ്‍ മണല്‍ 12 മണിക്കും കുമ്പള വില്ലേജ് ഓഫീസ് കോമ്പൌണ്ടിലെ 224.5 മെട്രിക് ടണ്‍ മണല്‍ ഒരുമണിക്കും ആഡൂര്‍ പോലീസ് സ്റേഷന്‍ പരിസരത്തുള്ള 148.67 മെട്രിക് ടണ്‍ മണല്‍ 2.30നും തെക്കില്‍ വില്ലേജ് ഓഫീസ് പരിസരത്തുള്ള 41.57 ടണ്‍ മണല്‍ 4 മണിക്കും ലേലം ചെയ്യും.
ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ചന്തേര പോലീസ്സ്റേഷന്‍ കോമ്പൌണ്ടിലുള്ള 121 മെട്രിക് ടണ്‍ മണല്‍ 22ന് 11 മണിക്കും ചീമേനി പോലീസ് സ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള 27 ടണ്‍ മണല്‍ 11.30നും ചിറ്റാരിക്കാല്‍ പോലീസ് സ്റേഷനിലുള്ള 71 ടണ്‍ മണല്‍ ഉച്ചയ്ക്ക് 12 മണിക്കും വെള്ളരിക്കുണ്ട് പോലീസ് സ്റേഷനിലുള്ള 74 ടണ്‍ മണല്‍ 2.30നും അമ്പലത്തറയിലുള്ള 547.19 മെട്രിക് ടണ്‍ മണല്‍ ഒരുമണിക്കും ബേക്കല്‍ പോലീസ് സ്റേഷനിലുള്ള 24 ടണ്‍ മണല്‍ 3.30നും രാജപുരം പോലീസ് സ്റേഷനിലുള്ള 74 ടണ്‍ മണല്‍ 2.30നും പനയാല്‍ വില്ലേജ് ഓഫീസ് പരിസരത്തുള്ള 55 ടണ്‍ മണല്‍ 4.30ന് ലേലം ചെയ്യുന്നതാണ്. ലേലം സംബന്ധിച്ച വിശദവിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും ലഭ്യമാണ്.
Keywords: Sand auction, Kasaragod