city-gold-ad-for-blogger

സാന്‍ മാവിലയുടെ കവിതാ സമാഹാരം 'തീ' പ്രകാശനം ആറിന്

കാസര്‍കോട്: (www.kasargodvartha.com 03/08/2016) ബാല കവി സാന്‍ മാവിലയുടെ കവിതാ സമാഹാരമായ 'തീ' യുടെ പ്രകാശനം ആറിന് നടക്കും. രാവിലെ പട്‌ള ഗവ. സ്‌കൂളിലെ 1986 - 1987 എസ് എസ് എല്‍ സി ബാച്ച് സംഘടിപ്പിക്കുന്ന 'തണലോരം -87' കുടുംബ സംഗമത്തിലെ സാംസ്‌കാരിക ഒത്തുകൂടലില്‍ കാസര്‍കോട് സാഹിത്യ വേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ പുസ്തകം പ്രകാശനം ചെയ്യും.

12 കവിതകള്‍ അടങ്ങിയതാണ് 'തീ' കവിതാ സമാഹാരം. 80 കളില്‍ പട്‌ള ഗവ. സ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്നു നാരായണന്‍ പേരിയ. പരിപാടിയില്‍ സാംസ്‌കാരിക നേതാക്കളും അധ്യാപകരും സംബന്ധിക്കും. പഴയ കാല അധ്യാപകരെ ചടങ്ങില്‍ ആദരിക്കും. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2013 നവംബര്‍ നാലിന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ മുന്‍കൈയെടുത്ത് സാന്‍ മാവിലയുടെ ആദ്യ കവിതാ പുസ്തകം 'കയ്പ്പ്' പ്രസിദ്ധീകരിച്ചിരുന്നു. ഗ്രന്ഥകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ റഹ് മാന്‍ തായലങ്ങാടിയുടെ സാന്നിധ്യത്തില്‍ യുവകലാസാഹിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ വത്സന്‍ പിലിക്കോടായിരുന്നു അന്ന് പട്‌ള സ്‌കൂളില്‍ 'കയ്പ്പ്' പ്രകാശനം ചെയ്തത്. അവതാരികയും അദ്ദേഹമായിരുന്നു എഴുതിയത്. അവതാരികയും അദ്ദേഹമായിരുന്നു എഴുതിയത്.

'തീ' പുസ്തകത്തിന്റെ അവതാരിക കവി എസ് അബൂബക്കറാണ് എഴുതുന്നത്. കവര്‍ ചിത്രം വരയ്ക്കുന്നത് എസ് അബൂബക്കറിന്റെ മകളും ആര്‍ട്ടിസ്റ്റുമായ നഫീസ ഫഹീമയാണ്. നായിന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യുമാനിറ്റീസ് ബാച്ചില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സാന്‍ മാവില കാസര്‍കോട് വാര്‍ത്തയിലെ ന്യൂസ് വിഭാഗത്തില്‍ ട്രെയ്‌നിയായി സേവനവും ചെയ്യുന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിലും സാനിന്റെ കവിതകള്‍ വരാറുണ്ട്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പടഌയിലെ മുഹമ്മദ് അസ്‌ലമിന്റെയും സബിദയുടെയും രണ്ടാമത്തെ മകനാണ് സാന്‍ മാവില. എല്‍ ബി എസ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി സബാഹ്, പട്‌ള ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സമീഹ്, റൈഹാന്‍ എന്നിവരാണ് സാനിന്റെ സഹോദരങ്ങള്‍.

സാന്‍ മാവിലയുടെ കവിതാ സമാഹാരം 'തീ' പ്രകാശനം ആറിന്

Keywords : Kasaragod, Book, Poem, Programme, Inauguration, San Mavila, Thee.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia