city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരിതങ്ങളില്ലാത്ത ലോകത്തിനുള്ള പ്രാര്‍ത്ഥനയായിരിക്കണം ബലി പെരുന്നാളാഘോഷം: സംയുക്ത ജമാഅത്ത്

കാസര്‍കോട്: (www.kasargodvartha.com 10/09/2016) നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായി വാര്‍ധക്യത്തില്‍ ലഭിച്ച അരുമ സന്താനത്തെയും, അവന്റെ മാതാവിനെയും വിജനമായ മരക്കാട്ടിലുപേക്ഷിക്കാനും, പിന്നീടാമകനെ ബലി നല്‍കാനുമുള്ള ദൈവ കല്‍പനയെ ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെയും അതിന് സഹായകമായി വര്‍ത്തിച്ച ഇസ്മാഈല്‍ നബിയുടെയും ഹാജറ ബീവിയുടെയും അനശ്വര ത്യാഗത്തിന്റെ അനുസ്മരണയുമായി കടന്ന് വരുന്ന ബലി പെരുന്നാള്‍ ആഘോഷം മാനവ ചരിത്രത്തിലെ ഐതിഹാസികമായ ദൈവാര്‍പ്പണ സന്നദ്ധയോട് നീതിപുലര്‍ത്തുന്ന രീതിയില്‍ ചൈതന്യപൂര്‍ണമായിരിക്കണമെന്ന് സംയുക്ത ജമാഅത്ത് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അനന്യമായ ത്യാഗത്തിന്റെ അത്ഭുത ഗാഥയിലെ നായികരായ പിതാവും, പുത്രനും, മാതാവും അനുഷ്ടിച്ച കര്‍മ്മങ്ങളെ അനുധാവനത്തിലൂടെ അനുസ്മരിച്ച് നാല്‍പത് ലക്ഷത്തിലധികം വിശ്വാസികള്‍ ദേശ- ഭാഷ- വര്‍ണ്ണ വൈജാത്യങ്ങളില്ലാതെ വിശ്വ മാനവികത വിളംബരം ചെയ്യുന്ന അറഫാ സംഗമത്തിന്റെ പിറ്റേന്ന്് കടന്ന്് വരുന്ന പെരുന്നാള്‍ അതിരുകളില്ലാത്ത മനുഷ്യ സാഹോദര്യത്തിന്റെ ആഘോഷം കൂടിയാണ്. ത്യാഗവും സ്്‌നേഹവും ഒന്നു ചേര്‍ന്ന്് വരുന്ന ബലി പെരുന്നാളാഘോഷം എല്ലാ വിഭാഗം മനുഷ്യര്‍ക്കും ഒരു പോലെ സന്തോഷം പകരുന്നതാകാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ ജനവിഭാഗങ്ങളെയും സംഘടനകളെയും ശത്രുക്കളാക്കി തീര്‍ക്കുകയും കലാപങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ സുസ്ഥിതിക്ക് വിഗ്‌നം വരുത്തുന്ന ഏതുവിധം പ്രവര്‍ത്തനങ്ങളെയും അത് ആരില്‍ നിന്നായാലും എതിര്‍ക്കാന്‍ എല്ലാവിധ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതാണ്.
ബലി പെരുന്നാളും ഓണവും അടുത്തടുത്ത് വരുന്നതിനാല്‍ മതേതര സ്‌നേഹത്തിനാല്‍ സന്തോഷ പൂര്‍ണമാവുന്ന ആഘോഷമായി ബലി പെരുന്നാള്‍ മാറട്ടെയെന്നും കമ്മിറ്റി ആശംസിച്ചു.

ദുരിതങ്ങളില്ലാത്ത ലോകത്തിനുള്ള പ്രാര്‍ത്ഥനയായിരിക്കണം ബലി പെരുന്നാളാഘോഷം: സംയുക്ത ജമാഅത്ത്

Keywords:  Kasaragod, Kerala, Samyuktha-Jamaath, Eid_Ul_Hajj, Samyuktha Jamaath eid statement.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia