പെരുന്നാളിന് കരിമരുന്ന് പ്രയോഗത്തിനും ഗാനമേളക്കും സംയുക്തജമാഅത്തിന്റെ വിലക്ക്
Jul 4, 2016, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2016) ചെറിയ പെരുന്നാള്‍ ആഘോഷത്തിന് കരിമരുന്ന് പ്രയോഗത്തിനും ബൈക്ക് റൈസിനും ഗാനമേളക്കും സംയുക്ത ജമാഅത്തിന്റെ വിലക്ക്. ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി.
പെരുന്നാളിന്റെ ഭാഗമായി ഇത്തരം പരിപാടികള്‍ ഒഴിവാക്കണമെന്നും ഇസ്ലാം പഠിപ്പിക്കുന്ന അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വിനയത്തിന്റെയും സന്മാര്‍ഗത്തിന്റെയും പരിധി ലംഘിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ കാരണമാകുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട പാവങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനും സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തണമെന്ന് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ ആഹ്വാനം ചെയ്തു.
Keywords: Perunal, Samyuktha-Jamaath, Khazi, Jifri Muthukoya Thangal, Secreteary, Kasargod.