city-gold-ad-for-blogger

ശംസുൽ ഉലമ മൗലീദ് സദസും സെമിനാറും ബുധനാഴ്ച ആലംപാടിയിൽ

Samsul Ulama Maulid Sadass and Seminar to be Held in Alampady on Wednesday
KasargodVartha Photo

● ദാരിമിസ് അസോസിയേഷൻ കാസർകോട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
● സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടും ശംസുൽ ഉലമയുടെ ശിഷ്യനുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
● സമസ്ത കേന്ദ്ര മുശാവറ അംഗവും ദാരിമിസ് ജില്ലാ പ്രസിഡന്റുമായ അബ്ദുസ്സലാം ദാരിമി ആലമ്പാടി അധ്യക്ഷത വഹിക്കും.
● ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ കോളേജിന്റെ ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും.
● സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.

കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല ജനറൽ സെക്രട്ടറിയും ആത്മീയ ലോകത്തിലെ പണ്ഡിതസൂര്യനുമായ ശൈഖുനാ ശംസുൽ ഉലമയുടെ പേരിൽ ദാരിമിസ് അസോസിയേഷൻ കാസർകോട് ജില്ല കമ്മിറ്റി വർഷംതോറും സംഘടിപ്പിക്കുന്ന മൗലീദ് സദസും സെമിനാറും ദുആ മജ്‌ലിസും ബുധനാഴ്ച (15.10.2025) രാവിലെ 9 മണിക്ക് റഹ്മാനിയ നഗർ മിനി എസ്റ്റേറ്റ് ആലംപാടിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദർശധീരതയും സംഘടനാ വൈഭവവും ഒത്തിണങ്ങിയ ആത്മീയ നേതാവായിരുന്നു ശംസുൽ ഉലമ. മൗലീദ് സദസിന്റെയും സെമിനാറിന്റെയും അധ്യക്ഷത സമസ്ത കേന്ദ്ര മുശാവറ അംഗവും ദാരിമിസ് ജില്ലാ പ്രസിഡന്റുമായ അബ്ദുസ്സലാം ദാരിമി ആലമ്പാടി വഹിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടും ശംസുൽ ഉലമയുടെ അരുമ ശിഷ്യനുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ കോളേജിന്റെ ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും.

സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. മൗലീദ് സദസ്സിന് ജി.എസ്. അബ്ദുൽ ഹമീദ് ദാരിമി നായമാർ മൂല ഉസ്താദ് നേതൃത്വം നൽകും. കൂട്ടു പ്രാർത്ഥനക്ക് എം.എസ്. മദനി തങ്ങൾ ഓലമുണ്ട നേതൃത്വം നൽകും.

അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകങ്ങളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. പ്രാദേശിക സ്വാഗതസംഘ ചെയർമാൻ തളങ്കര അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തും.

വാർത്താ സമ്മേളനത്തിൽ ദാരിമിസ് കാസർകോട് ജില്ലാ പ്രസിഡന്റ് ശൈഖുനാ അബ്ദുസ്സലാം ദാരിമി ആലമ്പാടി, ജനറൽ സെക്രട്ടറി സക്കരിയ ദാരിമി കാക്കടവ്, സെക്രട്ടറി മാരായ ആദം ദാരിമി നാരമ്പാടി, റസാഖ് ദാരിമി മീലാദ് നഗർ, കന്തൽ ദാരിമി, റഫീഖ് ദാരിമി മൻച്ചി എന്നിവർ പങ്കെടുത്തു.
 

ദാരിമിസ് അസോസിയേഷൻ്റെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.

Article Summary: Darimis Association organizes Samsul Ulama Maulid Sadass, Seminar, and Dua Majlis in Alampady on Wednesday, October 15.

#SamsulUlma #Maulid #Darimis #JifriMuthukoyaThangal #Alampady #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia