city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമ്പത്തിക പ്രതിസന്ധി വാദം പൊള്ളത്തരം; ആശാമാരുടെ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് എൻ.എ. നെല്ലിക്കുന്ന്

ASHA workers' day-and-night protest at Kasaragod new bus stand.
Photo: Kumar Kasargod

● ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവർ ആശാ വർക്കർമാർക്കൊപ്പമുണ്ട്.
● നിയമസഭയിൽ സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് ധനമന്ത്രി പറയുന്നു.
● ട്രഷറി തുറന്നു വെച്ചിരിക്കുന്നത് പണമില്ല എന്ന് പറയാനാണോ എന്ന് ചോദ്യം.



കാസർകോട്: (KasargodVartha) ആരോഗ്യ കേരളത്തിൻ്റെ നെടുംതൂണുകളായ ആശാ വർക്കർമാരുടെ സഞ്ചരിക്കുന്ന രാപകൽ സമരം കാസർകോട്ട് ആരംഭിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ നൽകിയ ആദരം ഏറ്റുവാങ്ങിയ സമരയാത്രക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഇന്നത്തെ ആരോഗ്യ കേരളത്തിൻ്റെ രക്തവും വിയർപ്പുമാണ് ആശാമാർ എന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച രാപകൽ സമരയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാ വർക്കർമാർ കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിൽ നിന്ന് അവഗണിക്കപ്പെടാൻ സാധിക്കാത്തവരാണ്. സ്വന്തം ജീവൻ പോലും പണയം വെച്ച് അവർ നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾ കണ്ടറിഞ്ഞതാണ്. 

ASHA workers' day-and-night protest at Kasaragod new bus stand.

ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കേരള സർക്കാർ ആദ്യം പരിഗണിക്കേണ്ടത് ആശാ വർക്കർമാരെയാണ്. ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പൗരസമൂഹവും ആശാ വർക്കർമാർക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്ന ധനമന്ത്രി, ആശാമാർ വേതനം ആവശ്യപ്പെടുമ്പോൾ പണമില്ല എന്ന് പറയുന്നത് പരിഹാസ്യമാണ്. യഥാർത്ഥത്തിൽ പണമില്ല എന്ന് പറയാനാണോ ട്രഷറി തുറന്നു വെച്ചിരിക്കുന്നത് എന്നും എം.എൽ.എ വിമർശിച്ചു.

സമരയാത്രയുടെ കാസർകോട് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രനും കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡൻ്റും ചേർന്ന് ജനറൽ സെക്രട്ടറി എം.എ. ബിന്ദുവിന് പതാക കൈമാറി. കാസർകോട് സമരനേതാക്കളായ സി.എച്ച്. സുജാത, ബി. ഭാരതി, കെ. നളിനി, പി. അക്കമ്മ എന്നിവർ ക്യാപ്റ്റനെ ഹാരമണിയിച്ചത് ഹൃദയസ്പർശിയായ അനുഭവമായി മാറി.

പ്രമുഖ ഇടതുപക്ഷ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ. അഷറഫ്, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മുൻ പി.എസ്.സി മെമ്പർ അജയകുമാർ കോടോത്ത്, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഹമീദ്, കെ.എസ്.വൈ.എഫ് പ്രസിഡൻ്റ് ടി.കെ. വിനോദ്, സ്കീം വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡൻ്റ് ടി.സി. രമ, കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡൻ്റ് വി.കെ. സദാനന്ദൻ, ജില്ലാ സെക്രട്ടറി ബി. സാവിത്രി, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡൻ്റ് പി.പി. കുഞ്ഞമ്പുമാഷ്, സ്കാനിയ കോലായ, കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന ട്രഷറർ ലക്ഷ്മി തമ്പാൻ എന്നിവർ സംസാരിച്ചു.


ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A day-and-night protest by ASHA workers began in Kasaragod. N.A. Nellikunnu MLA praised the ASHA workers' contributions and criticized the government's claim of a financial crisis, alleging neglect in addressing their wage issues.  

 #ASHAMarSamaram, #KeralaGovernment, #NANellikunnu, #KasaragodProtest, #FinancialCrisis, #ASHAWorkers
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia