city-gold-ad-for-blogger

സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി

ബദിയടുക്ക: (www.kasargodvartha.com 27/1/2016) ഇന്ത്യാ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബദിയടുക്ക റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും ബദിയടുക്കയില്‍ നടന്നു. ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പോലീസ് സ്‌റ്റേഷന്റെ സമീപത്ത് റാലി സമാപിച്ചു.

റാലിക്ക് റൈഞ്ച് സമസ്ത മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്ക, ജനറല്‍ സെക്രട്ടറി റസാഖ് അര്‍ഷദി കുമ്പടാജ, സമസ്ത മുഫത്തിശ് ഉസ്മാന്‍ ഫൈസി മേലാറ്റൂര്‍, പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അഷ്‌റഫ് പള്ളിക്കണ്ടം, ഹുസൈന്‍ ഹാജി ബേര്‍ക്ക, അബു ഫിദ മുഹമ്മദ് അന്‍സാരി, കെ എസ് അബ്ദുര്‍ റസാഖ് ദാരിമി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, അബ്ദുര്‍ റഹ് മാന്‍ അന്നടുക്ക, എരിയപ്പാടി മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, അബൂബക്കര്‍ ബീട്ടിയടുക്ക, എം എസ് മൊയ്തു ഗോളിയടുക്ക, അബ്ദുല്ല മാസ്റ്റര്‍ നജാത്ത്, അബ്ദുല്ല ഹാജി ബേര്‍ക്ക, ഇ അബൂബക്കര്‍ ഹാജി, ഖലീല്‍ ദാരിമി ബെളിഞ്ചം, അബ്ദുല്‍ ഖാദര്‍ ബാറടുക്ക, ശാഫി പള്ളത്തടുക്ക, ലത്തീഫ് കന്യാന, മരക്കണി ഇബ്രാഹിം മുസ്ലിയാര്‍, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, കുഞ്ഞാലി ഏരം, മൂസ മൗലവി ഉബ്രങ്കള, മുഹമ്മദ് കുട്ടി ഫൈസി, സ്വാലിഹ് ഫൈസി ചെര്‍ക്കള, ആദം ദാരിമി നാരമ്പാടി, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, കെ കെ അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, കുഞ്ഞാമു ഹാജി പൈക്ക, കെ എച്ച് അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, കോട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി, മുനീര്‍ ഫൈസി ഇഡിയടുക്ക, ഹമീദ് ബാറക്ക, അബ്ദുല്ല ചാല്‍ക്കര, കുഞ്ഞാമു ഹാജി പൈക്ക, അബ്ദുല്ല കെദക്കാര്‍, സിദ്ധീഖ് ബെളിഞ്ചം, ഹമീദ് പള്ളത്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും  നടത്തി

Keywords: Kasaragod, Badiyadukka, Samastha, Rally, Conference, Uniform Civil Code, Madrasa. Management, Committee, Islamic Academy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia