city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത: പൊതു പരീക്ഷ: 2.23 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്

സമസ്ത: പൊതു പരീക്ഷ: 2.23 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6,513 സെന്ററുകളിലായി 60,235 ആണ്‍കുട്ടികളും, 56,295 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,16,530 കുട്ടികളും, 7-ാം തരത്തില്‍ 5,702 സെന്ററുകളിലായി 44,878 ആണ്‍കുട്ടികളും, 40,674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85,552 കുട്ടികളും, 10-ാം തരത്തില്‍ 2,485 സെന്ററുകളിലായി 10,795 ആണ്‍കുട്ടികളും, 9,091 പെണ്‍കുട്ടികളുമുള്‍പ്പെടെ 19,886 കുട്ടികളും +2 ക്ലാസ്സില്‍ 225 സെന്ററുകളിലായി 669 ആണ്‍കുട്ടികളും, 367 പെണ്‍കുട്ടികളുമുള്‍പ്പെടെ 1036 കുട്ടികള്‍. ആകെ 2,23,004 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.

മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 9,026 കുട്ടികളും 105 സെന്ററുകളും 7-ാം ക്ലാസില്‍ 9,724 കുട്ടികളും 205 സെന്ററുകളും 10-ാം ക്ലാസില്‍ 480 കുട്ടികളും 138 സെന്ററുകളും +2 ക്ലാസില്‍ 191 കുട്ടികളും 47 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 495 സെന്ററുകളുടേയും 19,421 കുട്ടികളുടേയും ആകെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.

ഇവരുടെ പരിശീലന പരിപാടി 2012 ജൂണ്‍ 27,28 (ബുധന്‍, വ്യാഴം) തിയ്യതികളില്‍ ചേളാരിയില്‍ നടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും. 9,139 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതു പരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്.

2012 ജൂണ്‍ 29ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടി നടക്കും സൂപ്രണ്ടുമാര്‍ ക്ലാസെടുക്കും. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 974 സെന്ററുകള്‍ 87913 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 17 സെന്ററുകള്‍ 235 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 341 സെന്ററുകള്‍ 7,801 കുട്ടികള്‍, ഏറ്റവും കുറവ് ഹസ്സന്‍ 5 സെന്റര്‍ 41 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു.എ.ഇ. 11 സെന്ററുകള്‍ 449 കുട്ടികള്‍, കുറവ് മലേഷ്യാ 2 സെന്ററുകള്‍ 19 കുട്ടികള്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍, മലേഷ്യ, ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലെയും ഈ വര്‍ഷത്തെ കുട്ടികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

Keywords: Samastha, Public examination, Chelari

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia