city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത: പൊതുപരീക്ഷ: കാസര്‍കോട് ജില്ലയില്‍ 95.75% വിജയം

സമസ്ത: പൊതുപരീക്ഷ: കാസര്‍കോട് ജില്ലയില്‍ 95.75% വിജയം
കാസര്‍കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ ഒന്ന്, എട്ട്, തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,23,004 വിദ്യാര്‍ത്ഥികളില്‍ 2,14,163 പേര്‍ പരീക്ഷക്കിരുന്നു. അവരില്‍ 2,01,590 പേര്‍ വിജയിച്ചു (94.13%).

കാസര്‍കോട് ജില്ലയില്‍ 5-ാം തരത്തില്‍ 7756 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 7239 കുട്ടികള്‍ (93.33%) വിജയിച്ചു. ഏഴാം തരത്തില്‍ 5660 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 5588 കുട്ടികള്‍ (98.73%) വിജയിച്ചു. പത്താം തരത്തില്‍ 1104 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 1076 കുട്ടികള്‍ (97.46%) വിജയിച്ചു. പ്ലസ്ടു പരീക്ഷയില്‍ 92 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 88 കുട്ടികള്‍(95.65%) വിജയിച്ചു.

അഞ്ചാം തരത്തില്‍ അജാനൂര്‍ റെയിഞ്ച് അതിഞ്ഞാല്‍ അന്‍­സാ­റുല്‍ ഇസ്‌ലാം മദ്‌റസ (454)യിലെ നസിയ്യ എന്‍.പി. D/o അബ്ദുസ്സലീം 493 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, മാണിക്കോത്ത് മിഫ്താഹുല്‍ഉലൂം മദ്‌റസ(481)യിലെ ഫാത്തിമത്ത് ശഫ്‌ന എം D/o മുഹമ്മദ് കുഞ്ഞി 490 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, അതിഞ്ഞാല്‍  അന്‍­സാ­റുല്‍ ഇസ്‌ലാം മദ്‌റസ (454)യിലെ ശഹ്‌റാന എ D/o അബ്ദുറശീദ്, ഹസ്‌ന തനസ് D/o ഹാശിം എന്നിവര്‍ 489 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഏഴാം തരത്തില്‍ അജാനൂര്‍ റെയിഞ്ച് മുട്ടുന്തല ദാറുല്‍ഉലൂം മദ്‌റസ(970)യിലെ സാദിയ ജഹാന്‍ കെ D/o അബൂബക്കര്‍ 391 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, കൊട്ടിലങ്ങാട് റഹ്മാനിയ്യ മദ്‌റസ(5531)യിലെ ഫാത്തിമത്ത് ഇര്‍ഫാന എം D/o ശംസുദ്ദീന്‍, കുമ്പള റെയ്ഞ്ച് കൊടിയമ്മ നൂറുല്‍ഹുദാ മദ്‌റസ(2120)യിലെ ആയിഷത്ത് മുഹ്‌സിന D/o മുഹമ്മദ് അലി എന്നിവര്‍ 387 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, അജാനൂര്‍ റെയിഞ്ച് അതിഞ്ഞാല്‍ അന്‍സാറുല്‍ഇസ്‌ലാം മദ്‌റസ (454)യിലെ അഫീഫ കെ D/o അ­ബ്ദുല്‍ ഹമീദ് 385 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പത്താം തരത്തില്‍ തളങ്കര റെയിഞ്ച് ഹാശിംസ്ട്രീറ്റ് മദ്‌റസത്തുരിഫാഇയ്യ(4724)യിലെ  നുഅ്മാനുല്‍ഹഖ് കെ.എ. S/o അബൂബക്കര്‍ 378 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ചെര്‍ക്കള റെയിഞ്ച് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ(4364)യിലെ ജുവൈരിയ്യ ബി D/o ബശീര്‍ 373 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, തൃക്കരിപ്പൂര്‍ റെയിഞ്ച് മുനവ്വിറുല്‍ ഇസ്‌ലാം കേന്ദ്രം മദ്‌റസ(31)യിലെ റംസീന കെ  D/o അബ്ദുല്‍റശീദ്, മഞ്ചേശ്വരം റെയിഞ്ച് ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ(3684)യിലെ ഇബ്രാഹീം തസ്‌നീം S/o മുഹമ്മദ് ഫൈസി എന്നിവര്‍ 372 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്ലസ്ടു ക്ലാസില്‍ തളങ്കര റെയിഞ്ച് ഹാശിംസ്ട്രീറ്റ് മദ്‌റസത്തുരിഫാഇയ്യ(4724)യിലെ അബൂബക്കര്‍ അന്‍സബ് റോസ് S/o മുഹമ്മദ് ഹാരിസ് 375 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, മുഹമ്മദ് ആരിഫ് ടി എ S/o അബ്ദുല്‍ഖാദിര്‍ 367 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, സഹ്‌ല പി.എം. D/o മുഹമ്മദ് 360 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ റ­ണ്ടിന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന 'സേ'പരീക്ഷക്കിരിക്കാവുന്നതാണ്. 14-08-2012ന് മുമ്പ് 50 രൂപ ഫീസടച്ചു രജിസ്തര്‍ ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം സമസ്ത വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

അതാത് പരീക്ഷാ സെന്ററുകളിലേക്ക് മാര്‍ക്ക് ലിസ്റ്റ് തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2012 ആഗസ്ത് 25 വരെ സ്വീകരിക്കും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അദ്ധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പ്ലസ്ടു ക്ലാസില്‍ ഒന്നാം റാങ്ക് ജേതാവിനും, അദ്ധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡായ 5000 രൂപ വീതം നല്‍കും. പരീക്ഷാ ഫലം www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Keywords:  Samastha, Examination, Result, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia