കാസര്‍കോട്ടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുഴപ്പക്കാരെ മാതൃകാപരമായി ശിക്ഷിക്കണം: സമസ്ത കോര്‍ഡിനേഷന്‍
Jan 29, 2020, 20:23 IST
കാസര്‍കോട്: (www.kasargodvartha.com 29.01.2020) അടിക്കടി കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിട്ട് കാസര്‍കോട്ടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദു:ശക്തികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത സമസ്ത കോര്‍ഡിനേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ത്വാഖ അഹ് മദ് അല്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബുല്ല ഫൈസി സ്വാഗതം പറഞ്ഞു.
കുമ്പളയ്ക്കടുത്ത ബംബ്രാണയില്‍ രണ്ട് ദര്‍സ് വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവും ഇല്ലാതെ രാത്രി സമയത്ത് തടഞ്ഞു നിര്‍ത്തി സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ ആയുധങ്ങളുമായി അക്രമിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് യോഗം വിലയിരുത്തി. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാതെ വീണ്ടും അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, എം പി മുഹമ്മദ് ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, ഹംസത്തുസ്സഅദി, മുഹമ്മദ് ഫൈസി കജ, അബ്ദുല്‍ ഖാദിര്‍ സഅദി, സിറാജുദ്ദീന്‍ മാസ്റ്റര്‍ ഖാസിലേന്‍, അബ്ദുല്‍ ഹമീദ് ഫൈസി, എം എ എച്ച് മഹ് മൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, Samastha, Samastha Coordination on Criminals of Kasaragod
< !- START disable copy paste -->