city-gold-ad-for-blogger

സമസ്ത നൂറാം വാർഷികത്തിന് കുണിയയിൽ ആരവമുയർത്തി വിഖായ സംഘം; നീലപ്പടയുടെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Vikhaya volunteers cleaning the Samastha Centenary venue in Kuniya.
Photo: Special Arrangement

● എസ്കെഎസ്എസ്എഫ്ൻ്റെ വിഖായ സംഘമാണ് ഞായറാഴ്ച വൃത്തിയാക്കൽ ജോലികൾ ഏറ്റെടുത്തത്.
● 2026 ഫെബ്രുവരിയിലാണ് പൊതുസമ്മേളനം, ക്യാമ്പ്, എക്സിബിഷൻ എന്നിവ നടക്കുക.
● നീലഗിരി, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും 300-ൽ അധികം വിഖായ വളണ്ടിയർമാർ പങ്കെടുത്തു.
● മൈതാനങ്ങളിലെ പുൽക്കാടുകളും പാഴ്മരങ്ങളും വെട്ടിമാറ്റിയാണ് വൃത്തിയാക്കൽ ജോലികൾ പൂർത്തിയാക്കിയത്.
● പ്രാരംഭ പ്രവൃത്തികളുടെ ഉദ്ഘാടനം അബ്ദുസ്സലാം ദാരിമി ആലംപാടി നിർവ്വഹിച്ചു.
● തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വന്ന പ്രവർത്തകർ തളങ്കര മാലിക് ദീനാർ മഖാമിൽ പ്രാർഥന നടത്തിയ ശേഷമാണ് കുണിയയിലെത്തിയത്.

കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായുള്ള അന്താരാഷ്ട്ര മഹാസമ്മേളനത്തിന് വേദിയാകുന്ന കുണിയയിൽ പ്രാഥമിക ഒരുക്കങ്ങൾക്കായി എസ്.കെ.എസ്.എസ്.എഫ്.ൻ്റെ വിഖായ സംഘം രംഗത്തിറങ്ങി. ജനലക്ഷങ്ങൾ സംബന്ധിക്കുന്ന വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് വിഖായ സംഘാംഗങ്ങൾ എത്തിയത്.

സേവന സമർപ്പണവുമായി നീലപ്പട്ടാളം

2026 ഫെബ്രുവരി മാസത്തിലാണ് നൂറാം വാർഷികത്തിൻ്റെ അന്താരാഷ്ട്ര പൊതുസമ്മേളനം, ക്യാമ്പ്, എക്സിബിഷൻ എന്നിവ കുണിയയിൽ നടക്കുക. ഇതിൻ്റെ ഭാഗമായി സമ്മേളന മൈതാനികൾ വൃത്തിയാക്കുന്ന ജോലികളാണ് ഞായറാഴ്ച വിഖായ വളണ്ടിയർമാർ ഏറ്റെടുത്തത്.

Samastha leaders at the inaugural function of preparatory work.

ഏറെകാലമായി നിരവധി ദുരന്തബാധിത സ്ഥലങ്ങളിൽ സഹായഹസ്തം നീട്ടിയും ആതുരസേവനങ്ങളിൽ മുഴുകിയും പൊതുജനങ്ങൾക്ക് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ച വിഖായ സംഘം, 'സേവന സമർപ്പണത്തിൻ്റെ യുവത്വം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് കുണിയയിൽ എത്തിയത്.

സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നും വളണ്ടിയർമാർ

നീലഗിരി, മംഗളൂരു-ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി 300-ൽ അധികം വിഖായ സമിതി നേതാക്കളും വളണ്ടിയർമാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ട്രെയിൻ, ബസ്, കാർ, ബൈക്ക് തുടങ്ങിയ വിവിധ വാഹനങ്ങളിലായി കഴിഞ്ഞ ദിവസം അർധരാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി എത്തിയ സംഘാംഗങ്ങൾ അതിരാവിലെ തന്നെ സമ്മേളന നഗരി ഭംഗിയാക്കുന്നതിനുള്ള ജോലികളിൽ മുഴുകുകയായിരുന്നു.
മൈതാനികളിലെ പുൽക്കാടുകളും പാഴ്മരങ്ങളും ഉൾപ്പെടെ വെട്ടിമാറ്റിയാണ് വൃത്തിയാക്കൽ ജോലികൾ പൂർത്തിയാക്കിയത്. വിഖായ പ്രവർത്തകർ ആവശ്യമായ പണി ആയുധങ്ങളും മറ്റും സ്വന്തമായി കൊണ്ടുവന്നിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജില്ലകളിൽ നിന്നും വന്ന പ്രവർത്തകരിൽ പലരും കാസർകോട് തളങ്കര മാലിക് ദീനാർ മഖാമിൽ എത്തി പ്രാർഥന നടത്തിയ ശേഷമാണ് കുണിയയിലെ സമ്മേളന നഗരിയിലേക്ക് എത്തിയത്. വിഖായയുടെ 'നീലപ്പട്ടാളം' എത്തിയതോടെ കുണിയയിൽ സമ്മേളന ആരവം മുഴങ്ങിത്തുടങ്ങി. നാട്ടുകാർ വിഖായ സംഘത്തെ ഊഷ്മളമായി സ്വീകരിച്ചു.

പ്രാരംഭ പ്രവൃത്തി ഉദ്ഘാടനം

പ്രാരംഭ പ്രവൃത്തികളുടെ ഉദ്ഘാടനം ജില്ലാ സ്വാഗതസംഘം ജനറൽ കൺവീനറും സമസ്ത ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുസ്സലാം ദാരിമി ആലംപാടി നിർവ്വഹിച്ചു. ജില്ലാ നിരീക്ഷകൻ ശുഹൈബ് തങ്ങൾ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഒ.പി.എം. അഷ്റഫ് സ്വാഗതം പറഞ്ഞു.
പ്രാദേശിക സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികൾ, കുണിയ ശാഖ എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്., എസ്.എം.എഫ്., ജമാഅത്ത് അംഗങ്ങൾ തുടങ്ങിയവർ വിഖായ വളണ്ടിയർമാർക്കൊപ്പം സർവ്വ സഹായങ്ങളുമായി രംഗത്തിറങ്ങി.

റശീദ് ഫൈസി വെള്ളായിക്കോട്, ഹംസ കോയ ചേളാരി, മജീദ് ദാരിമി പയ്യക്കി, അബ്ദുൽ ഖാദർ നദ്‌വി കുണിയ, സയ്യിദ് ഫക്രുദീൻ തങ്ങൾ, മുഹിയദ്ധീൻ കുട്ടി യമാനി, ഷാരിഖ് ആലപ്പുഴ, റഷീദ് ഫൈസി കാളികാവ്, സ്വാദിഖ് ആനമൂളി, ഇഖ്ബാൽ മുക്കം, സലാം ദേശമംഗലം, അഷ്റഫ് കടബ, റിയാസ് പള്ളിപ്രം, ഹനീഫ കമ്പ്ലക്കാട്, സിദ്ദീഖ് മാസ്റ്റർ, ഫാറൂഖ് ദാരിമി കൊല്ലംപാടി, സുഹൈർ അസ്ഹരി, യൂനുസ് ഫൈസി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അബ്ദുൽ ഹകീം ഫൈസി, ഇബ്രാഹിം ഹാജി കുണിയ, ടി.കെ.യൂസഫ് ഹാജി കുണിയ, നവാസ് ആലത്തൂർ, റഷീദ് ബെളിഞ്ചം, അലി ബദിയടുക്ക, റിയാസ് കുണിയ, കെ.എ. മൊയ്തു, ഉമ്മർ കെ.കെ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

സമസ്ത നൂറാം വാർഷികത്തിൻ്റെ ഈ ഒരുക്കങ്ങൾ നിങ്ങൾക്കും ആവേശമായെങ്കിൽ ഷെയർ ചെയ്യുക.

Article Summary: SKSSF Vikhaya team starts preparatory work for Samastha Centenary event in Kuniya.

#Samastha #Centenary #Vikhaya #SKSSF #Kuniya #MahaSammelanam
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia