city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത സെന്റിനറി: എസ്എംഎ ജില്ലാ മാനേജ്‌മെന്റ് സമ്മേളനം ചൊവ്വാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

 Attendees of the press conference regarding the SMA Kasaragod district conference.
KasargodVartha Photo

● സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തും.
● സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
● സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും.
● പ്രതിനിധികളായി അഞ്ച് പേർക്ക് പങ്കെടുക്കാം.
● വിവിധ സെഷനുകൾക്ക് പ്രഗത്ഭർ നേതൃത്വം നൽകും.

 

കാസർകോട്: (KasargodVartha)

സമസ്ത സെന്റിനറിയുടെ ഭാഗമായി മദ്‌റസ പ്രസ്ഥാനവും മൂല്യബോധനവും എന്ന ശീർഷകത്തിൽ സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ (എസ്.എം.എ) ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോൺഫറൻസിന്റെ ഭാഗമായി മെയ് 13 ന് കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10 മണി മുതൽ നടക്കുന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. എസ്.എം.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് വൈ.എം.അബ്ദുറഹ്‌മാൻ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും. 

ഫി.സെക്രട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി പതാക ഉയർത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ.പ്രസിഡണ്ട് ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണവും ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സന്ദേശ പ്രഭാഷണവും നടത്തും. 

സംസ്ഥാന സെക്രട്ടറി അലി അബ്ദുല്ല, എസ്.എം.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.അബ്ദുൽ അസീസ് ഫൈസി, സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 

സയ്യിദ് ജലാലുദ്ധീൻ സഅദി അൽ ഹാദി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അഹ്‌മദുൽ കബീർ ജമലുല്ലൈലി, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, ബഷീർ മങ്കയം, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സിദ്ധീഖ് സഖാഫി ബായാർ, ജമാൽ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ, റഈസ് മുഈനി, ബാദുഷ ഹാദി തുടങ്ങിയവർ പ്രസംഗിക്കും.

രാവിലെ 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന സമ്മേളനത്തിൽ മദ്‌റസ മാനേജ്‌മെന്റ് ഭാരവാഹികളിൽ അഞ്ച് പേർ പ്രതിനിധികളായി സംബന്ധിക്കും. ജില്ലയിലെ 300 മദ്‌റസകളിൽ നിന്നായി 1500 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായി എത്തിച്ചേരും. ഒരു മണിക്ക് ജില്ലാ കൗൺസിൽ നടക്കും. കൗൺസിലിന് സ്റ്റേറ്റ് നേതാക്കൾ നേതൃത്വം നൽകും.

വാർത്താസമ്മേളനത്തിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി (ജില്ലാ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്), അബ്ദുറഹ്‌മാൻ അഹ്‌സനി (പ്രസിഡണ്ട്, എസ്.എം.എ ജില്ലാ കമ്മിറ്റി), ബഷീർ മങ്കയം (ജന.സെക്രട്ടറി എസ്.എം.എ ജില്ലാ കമ്മിറ്റി), ഇത്തിഹാദ് മുഹമ്മദ് ഹാജി (ഫിനാൻസ് സെക്രട്ടറി, എസ്.എം.എ ജില്ലാ കമ്മിറ്റി), അബ്ദുൾ ഖാദിർ ഹിമമി ചേരൂർ എന്നിവർ സംബന്ധിച്ചു.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ! അഭിപ്രായങ്ങളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ?

Article Summary: Preparations are complete for the SMA Kasaragod district conference on May 13th at the Municipal Town Hall, focusing on madrassa education and moral values as part of the Samastha centenary celebrations. 1500 delegates from 300 madrassas will participate.

#SamasthaCentenary, #SMACONFERENCE, #KasaragodNews, #MadrassaEducation, #MoralValues, #KeralaMuslim

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia