സമസ്ത അന്താരാഷ്ട്ര മഹാസമ്മേളനം കാസർകോട്ട്: പന്തലിൻ്റെ കാൽനാട്ട് കർമം നടത്തി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
● സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിനാണ് കുണിയയിൽ തുടക്കമായത്.
● 2026 ഫെബ്രുവരി നാലു മുതൽ എട്ടുവരെയാണ് സമ്മേളനം നടക്കുക.
● ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ചടങ്ങ് നടന്നത്.
● പന്തൽ ഒരുങ്ങുന്നത് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലാണ്.
● 33313 പ്രതിനിധികൾക്ക് ക്യാംപ് വീക്ഷിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടാകും.
● എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ചരിത്ര സമ്മേളനത്തിനായുള്ള പന്തൽ നിർമ്മാണത്തിന് കുണിയയിൽ തുടക്കമിട്ടു. 2026 ഫെബ്രുവരി നാലു മുതൽ എട്ടുവരെ കുണിയയിൽ നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിൽ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പന്തലിൻ്റെ കാൽനാട്ടു കർമം സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പ്രൗഢ ഗംഭീര ചടങ്ങിലാണ് കാൽനാട്ടു കർമം നടന്നത്.
സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം ചരിത്രമാക്കണമെന്നും അതിന് എല്ലാവരുടെയും പ്രാർഥന വേണമെന്നും കാൽനാട്ടു കർമം നിർവഹിച്ച ശേഷം ജിഫ് രി തങ്ങൾ പറഞ്ഞു. കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ ഒരുങ്ങുന്ന ഈ കൂറ്റൻ പന്തലിൽ 33313 പ്രതിനിധികൾക്ക് ക്യാംപ് വീക്ഷിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
ചടങ്ങിൽ സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷനായി. സമസ്ത ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറൽസെക്രട്ടറിയുമായ അബ്ദുസലാം ദാരിമി ആലംപാടി സ്വാഗതം പറഞ്ഞു.
സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ വി അബ്ദുറഹ്മാൻ മുസ്ലിയാർ, ബി കെ അബ്ദുൽഖാദിർ മുസ്ലിയാർ ബംബ്രാണ, ഉസ്മാൻ ഫൈസി തോടാർ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, കുണിയ ഇബ്രാഹിം ഹാജി ഷാർജ, എം എസ് തങ്ങൾ മദനി, ടി പി സി തങ്ങൾ, ശുഹൈബ് തങ്ങൾ, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ഇസ്മാഈൽ കുഞ്ഞ് ഹാജി മാന്നാർ, സി കെ കെ മാണിയൂർ, ചെങ്കള അബ്ദുല്ല ഫൈസി, മുസ്തഫ മുണ്ടുപാറ, താജുദീൻ ദാരിമി പടന്ന, അബ്ദുൽമജീദ് ബാഖവി തളങ്കര, മൊയ്തു നിസാമി, എ കെ അബ്ദുൽ ബാഖി, അബ്ദുൽഹമീദ് മദനി, സലാഹുദീൻ ഫൈസി, അബ്ദുൽഹക്കീം തങ്ങൾ, മുബാറക് ഹസൈനാർ ഹാജി, എം എ എച്ച് മഹമൂദ് ഹാജി, ഷരീഫ് എഞ്ചിനീയർ കാഞ്ഞങ്ങാട്, ഹംസ ഹാജി പള്ളിപ്പുഴ, ഹക്കീം തങ്ങൾ, കുണിയ ഇബ്രാഹിം ഹാജി, കെ ബി കുട്ടി ഹാജി, കല്ലട്ര അബ്ബാസ് ഹാജി, റഷീദ് ബെളിഞ്ചം, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് ദുബൈ, സലാം ഫൈസി മുക്കം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, മജീദ് ദാരിമി പയ്യക്കി, മുനീർ കാളാവ് ഖത്തർ, സി എം അബ്ദുൽഖാദർ, ബഷീർ വെള്ളിക്കോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ മഹാസമ്മേളനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ചെയ്യുക.
Article Summary: Samastha Centenary International Conference tent construction begins in Kuniya.
#Samastha #Centenary #Kuniya #JifriThangal #Kerala #Islam






