സമന്വയ കാസര്‍കോടിന്റെ സോണല്‍ കലോത്സവം ബദിയടുക്കയില്‍ സമാപിച്ചു
Aug 7, 2016, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 07/08/2016) സമന്വയ കാസര്‍കോടിന്റെ ബദിയടുക്ക മേഖലാ കലോത്സവം വിവിധ പരിപാടികളോടെ നവജീവന്‍ ഹൈസ് സ്‌കുളില്‍ വെച്ച് വിവിധ പരിപാടകളോടെ സമാപിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. ലക്ഷ്മണ ഭട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമീണ മേഖലകളില്‍ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ഉയരത്തില്‍ പടര്‍ന്നു പന്തലിക്കുന്നതിന് ഇതുപോലുള്ള കൂട്ടായ്മകള്‍ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി രാമപ്പ മഞ്ചേശ്വര, കെ. രാജേഷ് ആള്‍വ, കരിമ്പില ലക്ഷ്മണ പ്രഭു, എ. ദാമോധരന്‍, എം. അര്‍ഷാദ്, കെ.എം ഗോവിന്ദന്‍ നമ്പൂതിരി, വി. ലത പെര്‍ഡാല, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആമു അടുക്കസ്ഥല സ്വാഗതവും പ്രശാന്ത് കൃഷ്ണ നന്ദിയും പറഞ്ഞു. വിവിധ കലാകായിക മല്‍സരങ്ങള്‍ അരങ്ങേറി.

Keywords: Kasaragod, Kerala, Badiyadukka,Samanwaya Kasaragod's zonal Kalothsavam ends.