സമന്വയ ഭാരത് ഉത്സവ് 21ന് ഉപ്പളയില്‍
Feb 19, 2015, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2015) സമന്വയയുടെ നാലാമത് ഭാരത് ഉത്സവ് ഫെബ്രുവരി 21നു ഉപ്പള മരിക്കെ പ്ലാസയില്‍ നടക്കും. രാവിലെ ചിന്മയാ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കലാപരിപാടികളില്‍ പങ്കെടുക്കും.
സമന്വയ മാധ്യമ പുരസ്‌ക്കാരം ഹൊസദിഗന്ത മുന്‍ എഡിറ്റര്‍ ദുഗു ലക്ഷ്മണയ്ക്കു കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍ സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ. സദാശിവ ഷെട്ടി, എസ്. ദേവപ്പ, ബി. അബ്ദുര്‍ റഹ്മാന്‍ പെര്‍ള, അഡ്വ. കെ.എം. ഹസൈനാര്‍, ബി. ബാലകൃഷ്ണ അഗ്ഗിത്തായ, എ. ദാമോദരന്‍, ദിലീപ് പെര്‍ള, ആമു അഡ്ക്കസ്ഥല എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Keywords : Samanvaya fest in Uppala, Press Conference, Kasaragod, Kerala, Uppala.