സൗജന്യ തൊഴിലധിഷ്ടിത ക്ലാസുകള്‍ സംഘടിപ്പിക്കുന്നു
Sep 25, 2012, 16:25 IST

കാസര്‍കോട്: സമന്വയയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴിലധിഷ്ടിത ക്ലാസുകള്‍ നടത്തുന്നു. അഡ്മിനിസ്ട്രേഷന്, ലോ, മാസ്മീഡിയ, ലാന്‍ഡ് സര്‍വെ, ഡ്രാമ, സ്പോക്കണ് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളില്‍ കാസര്‍കോട് എല്‍.ബി.എസ്.കമ്പ്യൂട്ടര്‍ ഹാളില്‍ സെപ്തംബര്‍ 30 ന് രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ക്ലാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് ഉല്‍ഘാടനം ചെയ്യും.
അഡ്വ.കരുണാകരന്, അഡ്വ. അബ്ദുല്‍ ഖാദര്‍, എം.ഒ. വര്‍ഗീസ്, ചന്ദ്രമോഹന്, സുരേന്ദ്രന്, ഹാഷിം, പ്രദീപ്, ദേവദാസ്, രാജേഷ്, ഷാഫി, രാധാകൃഷ്ണന്, വേണുഗോപാല്‍, സുബ്ബണ്ണ ഷെട്ടി, അശോക് കുമാര്‍, രവീന്ദ്രന്, ബാലകൃഷ്ണന് അച്ചേരി, ചന്ദ്രശേഖരന് നായര്‍, വിദ്യാരത്ന, ബാലകൃഷ്ണ അഗ്ഗിത്തായ, എസ്.ശിവപ്പ, യു. ഗോപാല, മാഹിന്‍ ബേവീഞ്ച, അന്തുഞ്ഞി ഹാജി, ശശിധര പണ്ഡിത്, ഡോ.ബാലകൃഷ്ണന് കൊളവയല്‍, എസ്.എന്‍. തന്ത്രി, ഫരിദ, പ്രമീള എന്നിവര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്.
Keywords: Class, Kasaragod, Admission, Land, Drama, Job, Inaguration, Hindi, Computer, Kerala, District